തൃശൂര്‍ സെന്റ് തോമസ് കോളേജിന് യുഡിഎഫ് ദാനം നല്‍കിയത് 29കോടിയുടെ 1.19ഏക്കര്‍; സിസ്റ്റര്‍ ജെസ്മിയുടെ വെളിപ്പെടുത്തല്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കുമോ?

oomen chandy

തൃശൂര്‍: യുഡിഎഫിന് തലവേദനയാകാന്‍ വീണ്ടും ആരോപണങ്ങള്‍ പൊട്ടപുറപ്പെടുകയാണ്. ഇത്തവണ യുഡിഎഫിനെയും ഉമ്മന്‍ചാണ്ടിയെയും കുടുക്കാന്‍ പോകുന്നത് സിസ്റ്റര്‍ ജെസ്മിയുടെ വെളിപ്പെടുത്തലാണ്. തൃശൂര്‍ സെന്റ് തോമസ് കോളേജിന് യുഡിഎഫ് ദാനം നല്‍കിയത് 29കോടിയുടെ 1.19ഏക്കറാണെന്നാണ് വെളിപ്പെടുത്തല്‍.

ഭരണ തലത്തില്‍ നടന്ന ഒത്തുകളിയുടെ ഭാഗമായി 38 കോടിയുടെ നഷ്ടമാണ് ഖജനാവിനുണ്ടായത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയും ധനമന്ത്രിയായിരുന്ന കെ എം മാണിയും റവന്യൂമന്ത്രിയായിരുന്ന അടൂര്‍ പ്രകാശുമെല്ലാം ഈ ഒത്തുകളിക്കായി ഒരുമിച്ചു. ബാര്‍ കോഴയുടേയും സോളാര്‍ അഴിമതിയുടേയും ആരോപണങ്ങള്‍ സജീവമാകുമ്പോഴായിരുന്നു ഈ ഇടപാടും. സഭാ താല്‍പ്പര്യത്തിനായി മൂവരും ഒരുമിച്ചപ്പോള്‍ വലത് സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ ഭൂമിദാനമായി ഇത് മാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉമ്മന്‍ചാണ്ടി, കെ. എം. മാണി, അടൂര്‍ പ്രകാശ് തുടങ്ങിയവരെ പ്രതി ചേര്‍ത്തുള്ള കേസില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണം പൂര്‍ത്തിയായിരുന്നു. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് എത്തിയതോടെ ഈ കേസിനും ജീവന്‍ വയ്ക്കുകയാണ്. 2014 സെപ്റ്റംബറില്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടുവെങ്കിലും വിജിലന്‍സ് കോടതി കേസ് ഇപ്പോഴാണ് പരിഗണിച്ചത്. അങ്ങനെ യുഡിഎഫ് കാലത്തെ ഏറ്റവും വലിയ അഴിമതികളിലൊന്ന് കൂടി ചര്‍ച്ചയാവുകയാണ്.

സഭയിലെ അരുതായ്മകള്‍ വിശദീകരിച്ച സി.ജെസ്മി നല്‍കിയ അഭിമുഖത്തില്‍ സെന്റ്‌മേരീസ്, സെന്റ്‌തോമസ് കോളേജുകളുടെ പട്ടയത്തിന് രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയത് വിശദീകരിക്കുന്നുണ്ട്. ജെസ്മിയുടെ വെളിപ്പെടുത്തല്‍ അഭിമുഖവും തെളിവായി കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. ഇതും ഈ ഭൂമി തട്ടിപ്പ് കേസിന് പുതിയ മാനം നല്‍കുകയാണ്.

സുപ്രീം കോടതി നിര്‍ദ്ദേശം മറികടന്ന് അടിയന്തരമായി പരിഗണിക്കേണ്ട പരാതികള്‍ പോലും പരിഗണിക്കാതെയാണ് അന്ന് കോളേജിന്റെ കേസ് പരിഗണിച്ച് ഉമ്മന്‍ ചാണ്ടി തന്നെ നേരിട്ടെത്തി പട്ടയംനല്‍കിയത്. മുഖ്യമന്ത്രിയുടെ ജനമ്പര്‍ക്ക പരിപാടി, പട്ടയ വിതരണ മേള തുടങ്ങിയ കൊട്ടിഘോഷിച്ച പദ്ധതികളിലായി ജില്ലയിലെ മലയോര മേഖലയിലടക്കമായി അറുന്നൂറോളം അപേക്ഷകള്‍ കെട്ടിക്കിടക്കുമ്പോഴാണ 2014 സെപ്റ്റംബര്‍ 16ന് ഉമ്മന്‍ ചാണ്ടി നേരിട്ടത്തെി ഈ ഒരൊറ്റ പട്ടയ വിതരണം മാത്രം നടത്തിയതെന്നും ആക്ഷേപമുണ്ടായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കൂടി അവഗണിച്ചായിരുന്നു ഇത്.

വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാര്‍ വരുത്തേണ്ട ഇളവുകളും, വിട്ടുവീഴ്ചകളും വരുത്തി 9,54,80,101 കോടി രൂപയാണ് സര്‍ക്കാര്‍ തന്നെ പാട്ടക്കുടിശിക ഇനത്തില്‍ കണ്ടത്തെിയത്. ഈ തുക എഴുതി തള്ളുന്നത് സര്‍ക്കാരിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് അക്കൗണ്ടന്റ് ജനറല്‍ നോട്ടില്‍ കുറിച്ചിട്ടത്. കേസുകള്‍ നിലനില്‍ക്കുന്നതിനാലും സര്‍ക്കാരിന് നഷ്ടമുണ്ടാക്കുമെന്നതിനാലും പാട്ടക്കുടിശികയോടെ പട്ടയം നല്‍കാനാവില്ലെന്ന് ലാന്റ് റവന്യു കമ്മിഷണറും റിപ്പോര്‍ട്ട് ചെയ്തിട്ടും അത് വകവയ്ക്കാതെയാണ് പട്ടയ വിതരണം നടത്തിയത്.

പട്ടയകുടിശിക ഇനത്തില്‍ മാത്രം സര്‍ക്കാറിന് ഒമ്പത് കോടിയോളം രൂപ നഷ്ടം വന്നിരുന്നു.സര്‍ക്കാരിന് ലഭിക്കേണ്ട ഒന്‍പതര കോടിയിലേറെ രൂപ പാട്ടക്കുടിശിക എഴുതി തള്ളി, സര്‍ക്കാര്‍ നിശ്ചിയിച്ച അടിസ്ഥാന ഭൂവില പ്രകാരം 29,37,30,000 രൂപ വിലമതിക്കുന്ന, നഗരത്തിന് നടുവിലുള്ള 1.19 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതിലൂടെ 38,92,10,101 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. പാട്ടക്കുടിശിക എഴുതി തള്ളി ഭൂമി പതിച്ചു നല്‍കുന്നത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയിലും ലോകായുക്തയിലും ഹൈക്കോടതിയിലും കേസുകള്‍ നിലവിലുണ്ടെന്നും പാട്ടക്കുടിശിക എഴുതിത്ത്ത്തള്ളുന്നത് സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന ലാന്റ് റവന്യു കമ്മിഷണറുടെ റിപ്പോര്‍ട്ടും നിലനില്‍ക്കെയാണ് ഭൂമി പതിച്ചു നല്‍കിയതെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Top