ബിജെപിക്കൊപ്പം നിന്ന് 25 വർഷം ശിവസേന പാഴാക്കി, ബിജെപിയുടെത് അവസരവാദ ഹിന്ദുത്വം ; തുറന്നടിച്ച് ഉദ്ധവ് താക്കറെ…

ബിജെപി ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനായി ഉപയോഗിക്കുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. സഖ്യകക്ഷിയായി ബിജെപിക്കൊപ്പം ശിവസേന 25 വർഷം പാഴാക്കിയെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ദേശീയ തലത്തിൽ ശിവസേനയെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതിനോടകം അകാലിദളും ശിവസേനയും പോലുള്ള പഴയ ഘടകകക്ഷികൾ പുറത്തുപോയതിനാൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം ചുരുങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാർട്ടി സ്ഥാപകനും പിതാവുമായ ബാൽ താക്കറെയുടെ 96-ാം ജന്മവാർഷികത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. അധികാരത്തിനുവേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വത്തെ ഉപയോഗിച്ചിട്ടില്ല.

ശിവസേന ബിജെപിയെയാണ് വേണ്ടെന്നുവച്ചത് എന്നും ഹിന്ദുത്വത്തെ അല്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ അവസരവാദ ഹിന്ദുത്വം അധികാരത്തിനു വേണ്ടി മാത്രമുള്ളതാണെന്നാണ് വിശ്വസിക്കുന്നു.

2019 ലെ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസുമായും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമായും സഖ്യം രൂപീകരിക്കാനുള്ള പാർട്ടിയുടെ തീരുമാനത്തെ താക്കറെ ന്യായീകരിച്ചു. ബിജെപി അവരെ ഒറ്റിക്കൊടുത്തുവെന്നും അവരെ നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019-ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷം ശിവസേന ബി.ജെ.പിയുമായി പിരിയുകയായിരുന്നു. എൻസിപിയുമായും കോൺഗ്രസുമായും ചേർന്ന് മഹാ വികാസ് അഘാഡി സർക്കാർ ശിവസേന രൂപീകരിച്ചു.

ബിജെപി തങ്ങളുടെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് സഖ്യകക്ഷികളെ ഉപയോഗിക്കുകയും തള്ളുകയും ചെയ്യുകയാണെന്നും ഉദ്ധവ് ആരോപിച്ചു.

Top