
രാജ്യം വിടില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് യുക്രൈന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ വേഗം ആരംഭിച്ചാല്‍ നാശനഷ്ടം കുറയും. ആക്രമണം അവസാനിക്കുന്നത് വരെ പ്രതിരോധം തുടരുമെന്നും എന്ത് സംഭവിച്ചാലും രാജ്യം വിടില്ലെന്നും പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
ഇത് യുക്രൈന്‍ ഒറ്റയ്ക്ക് നേരിടുന്ന യുദ്ധമാണെന്ന് മനസിലായി. യുക്രൈന്‍ നേരിടുന്ന ഈ യുദ്ധത്തില്‍ വന്‍ ശക്തികള്‍ കാഴ്ച്ചക്കാരായെന്നും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യയെ ഭയമാണെന്ന് ബോധ്യമായെന്നും യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.
കീവില്‍ സഫോടന പരമ്പര നടത്തുകയാണ് റഷ്യ. സപ്പോരിജിയയിലും ഒഡേസയിലും വ്യോമാക്രമണം റഷ്യ നടത്തി. റഷ്യന്‍ ടാങ്കറുകള്‍ കീവിലേക്ക് നീങ്ങുകയാണ്. 28 ലക്ഷം മനുഷ്യരുള്ള കീവ് നഗരത്തിനു മേല്‍ ഇന്ന് പുലര്‍ച്ചെ റഷ്യ ഉഗ്ര ആക്രമണമാണ് നടത്തിയത്.
സിവിലിയന്‍ കേന്ദ്രങ്ങള്‍ അടക്കം മിസൈല്‍ ആക്രമണത്തില്‍ കത്തിയെരിഞ്ഞു. അക്രമിക്കാനെത്തിയ ഒരു റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. ഇന്നലെ 204 മിസൈലുകളാണ് ആകെ തൊടുത്തത്. ഇന്ന് കീവ് നഗരത്തില്‍ മാത്രം നാല്‍പ്പതോളം മിസൈലുകള്‍ വീണിട്ടുണ്ട്.
അതേസമയം കടന്നുകയറ്റം അവസാനിപ്പിച്ച് റഷ്യ യുക്രൈനില്‍ നിന്ന് പിന്‍വാങ്ങണമെന്ന് യുഎന്‍ കരട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യുക്രൈന് സഹായത്തിന് വഴിയൊരുക്കണമെന്നും പ്രമേയത്തിലുണ്ട്. കരട് പ്രമേയം ചര്‍ച്ചയ്ക്ക് ഇന്ത്യക്ക് കൈമാറി.