മുംബൈ: ഒറ്റ രാത്രികൊണ്ട് വീണ്ടും അമിത് ഷാ രാജ്യത്തെ ഞെട്ടിച്ചു !..കോൺഗ്രസും ശിവസേനയും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കനത്ത പ്രഹരത്തിൽ നിന്നും മുക്തരായില്ല .ആവശ്യം വന്നപ്പോള്‍ കളത്തിലിറങ്ങാതെ തന്നെ കളിച്ചാണ് താന്‍ ചാണക്യനാണെന്ന് അമിത് ഷാ തെളിയിച്ചത്. സുശീല്‍ കുമാര്‍ മോദി ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു. ശിവസേന സഖ്യം എല്ലാ ചര്‍ച്ചകളും കഴിഞ്ഞ് വിശ്രമിച്ചപ്പോള്‍ ഉറക്കമില്ലാ രാത്രി കൊണ്ടാണ് അമിത് ഷാ ഞെട്ടിച്ചത്.മഹാരാഷ്ട്രയില്‍ ശിവസേനയുമായി ഇതുവരെ ചര്‍ച്ച നടത്താതിരുന്ന അമിത് ഷാ കളി മാറ്റി മറിച്ചത് ഒറ്റരാത്രി കൊണ്ട്.
ശിവസേന സഖ്യം സ്പീക്കര്‍ പദവിയില്‍ തട്ടിയാണ് ചര്‍ച്ചകള്‍ നീട്ടിയത്. ഇത് അമിത് ഷാ മനസ്സിലാക്കി. ഇനി ഒരു ദിവസം നല്‍കിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായി. തന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഭൂപേന്ദ്ര യാദവിനെയാണ് ഷാ കളത്തില്‍ ഇറങ്ങിയത്. ഭൂപേന്ദ്ര യാദവ് രഹസ്യമായി മുംബൈയിലെത്തി. ശിവസേന സഖ്യം എന്ത് ചെയ്യുന്നുവെന്നായിരുന്നു മാധ്യമങ്ങള്‍ അപ്പോള്‍ അന്വേഷിച്ചത്. എന്നാല്‍ യാദവിന്റെ വരവോടെ കാര്യങ്ങള്‍ തീര്‍ത്തും മാറി. ചര്‍ച്ചകള്‍ യാദവിന്റെ നേതൃത്വത്തിലാണ് നടന്നത്. ദേവേന്ദ്ര ഫട്‌നാവിസ്, അജിത് പവാറിനെ കണ്ട് ചര്‍ച്ചകള്‍ നടത്തുകയും, അര്‍ധരാത്രിയോടെ സഖ്യം തീരുമാനമാവുകയും ചെയ്തു. ഇതിന് പിന്നാലെ തന്നെ അമിത് ഷായ്ക്ക് ഒരു ഫോണ്‍ കോളും പോയിരുന്നു. രാത്രി 2.10ന് ദേവേന്ദ്ര ഫട്‌നാവിസ്, ഭൂപേന്ദ്ര യാദവ്, അജിത് പവാര്‍ എന്നിവര്‍ മുംബൈയിലും അമിത് ഷാ ദില്ലിയിലും ഉറങ്ങാതെ സര്‍ക്കാര്‍ രൂപീകരണം സാധ്യമാക്കുകയായിരുന്നു.
ഇതിന് പിന്നാലെ മഹാരാഷ്ട്ര ഗവര്‍ണറുടെ സെക്രട്ടറിക്ക് രാഷ്ട്രപതി ഭരണം പിന്‍വലിക്കാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു. രാവിലെ 6.30ന് സത്യപ്രതിജ്ഞ തുടങ്ങണമെന്നായിരുന്നു ബിജെപിയുടെ ആവശ്യപ്പെട്ടത്. എന്നാല്‍ നടപടിക്രമങ്ങള്‍ ഉള്ളതിനാല്‍ ഒരു മണിക്കൂര്‍ വൈകിയാണ് നടന്നത്. അണിയറയില്‍ അമിത് ഷാ ഒരുക്കിയ ചെറിയൊരു തന്ത്രം കാരണമാണ് ശിവസേന സഖ്യം പൊളിഞ്ഞത്. അതേസമയം അമിത് ഷാ തന്ത്രങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് നേരത്തെ തന്നെ രാംദാസ് അത്തവാലെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പറഞ്ഞതിലുള്ള സൂചനകള്‍ അന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. സര്‍ക്കാര്‍ രൂപീകരണത്തോടെ ഇത് ഉറപ്പായിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെ പറ്റിപ്പോലും ആലോചിച്ച ശേഷമാണ് ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം രാത്രി കോൺഗ്രസും , ശിവസേനയും പറഞ്ഞത് . ആ ഉറപ്പോടെയാണ് നേതാക്കൾ വീടുകളിലേയ്ക്ക് മടങ്ങിയതും . പിന്നീട് രാജ്യം കാണുന്നത് അപ്രതീക്ഷിത രാഷ്ട്രീയ നീക്കമാണ് രാവിലെ 8 മണിക്ക് ദേവേന്ദ്ര ഫഡ്നാവിസ് രണ്ടാംവട്ടം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മുംബൈയിലെ രാജ്ഭവനില്‍വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു .
എട്ട് മണിയോടെ സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോളാണ് കോണ്‍ഗ്രസ്–എന്‍സിപി–ശിവസേന നേതാക്കള്‍ പോലും വിവരമറിയുന്നത് . അതിലും ഞെട്ടലായിരുന്നു ഉപമുഖ്യമന്ത്രിയുടെ പേര് കേട്ടപ്പോൾ ,കഴിഞ്ഞ രാത്രി വരെ ഒപ്പമുണ്ടായിരുന്ന അജിത് പവാർ .
സത്യപ്രതിജ്ഞ കഴിഞ്ഞ നിമിഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും അമിത് ഷായും ട്വീറ്റുചെയ്തു. സ്വതന്ത്രരടക്കം 161 പേരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത് . ഇതിലൂടെ ഒരു കാര്യം കോൺഗ്രസ്-ശിവസേന സഖ്യത്തിനു മനസ്സിലായി . തങ്ങൾ ചിന്തിച്ച് നിർത്തിയ ഇടത്ത് നിന്ന് ബിജെപി വീണ്ടും ചിന്തിച്ചു തുടങ്ങിയിരുന്നുവെന്ന് .