അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ തൊഴിലില്ലായ്മ രൂക്ഷം. 4.05 ലക്ഷം യുവാക്കള്‍ തൊഴില്‍രഹിതര്‍ ആണെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന തൊഴില്‍ മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഓരോ വര്‍ഷവും 1.25 ലക്ഷം പേരാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴില്‍ തേടി ഇറങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സെമിനാറുകള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍, 2015നെ അപേക്ഷിച്ച് തൊഴില്‍രഹിതരുടെ എണ്ണത്തില്‍ വലിയ കുറവ് കൊണ്ടു വരുവാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി വിപുല്‍ മിത്ര പറഞ്ഞു.
കൂടുതല്‍ അവസരങ്ങളും സംവിധാനങ്ങളും ഒരുക്കി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനുള്ള ശ്രമത്തിലാണ് തൊഴില്‍ മന്ത്രാലയം. കൂടാതെ ക്യാമ്പസുകളില്‍ നിന്ന് നേരിട്ട് റിക്രൂട്ട്‌മെന്റ് ചെയ്യുന്ന പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയ്ക്ക് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ ദൃശ്യമാകുന്ന വര്‍ഷമാണ് 2018 എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.