ലക്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതികള്‍ തീ വെച്ചു കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. യുവതിയുടെ കുടുംബത്തിനു കൂടുതൽ സുരക്ഷ പ്രഖ്യാപിച്ച് യുപി സർക്കാർ. യുവതിയുടെ കുടുംബത്തിന് പൊലീസ് കാവലും ആയുധം കൈവശം വയ്ക്കാനുള്ള അനുമതിയും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ലക്നൗ ഡിവിഷനൽ കമ്മിഷണർ മുകേഷ് മേഷ്റാം യുവതിയുടെ കുടുംബവുമായി ഞായറാഴ്ച ചര്‍ച്ച നടത്തി.ലക്‌നൗ കമ്മീഷണര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ക്കൊടുവിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വസതിയില്‍ എത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ നിന്ന് കുടുംബം പിന്‍വാങ്ങിയത്.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് 24 മണിക്കൂറും സുരക്ഷ നൽകുമെന്ന് മേഷ്റാം പറഞ്ഞു. യുവതിയുടെ കുടുംബാംഗങ്ങൾക്കെല്ലാം സുരക്ഷ ലഭ്യമാക്കും. സഹോദരന്റെ അഭ്യർഥന അംഗീകരിച്ചു കുടുംബത്തിന് ആയുധം കൈവശം വയ്ക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായും മേഷ്റാം ഉന്നാവിൽ പറഞ്ഞു. മരിച്ച യുവതിയുടെ സഹോദരിക്കു ജോലി കണ്ടെത്തി നൽകാനും ശ്രമമുണ്ട്. പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം കുടുംബത്തിന് 2 വീടുകൾ നൽകും. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സർക്കാർ പ്രതിനിധി ഉറപ്പു നൽകി.
ഉന്നാവ് സംഭവത്തില്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി കര്‍ശനമായ നടപടി പ്രഖ്യാപിക്കണമെന്നും തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പ്രതികരിച്ചു. കുടുംബത്തിന് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കൊലപാതകത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും, ഇക്കാര്യങ്ങളില്‍ ഉറപ്പു വരുത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.
ഇതേതുടര്‍ന്ന് ലക്‌നൗ കമ്മീഷണര്‍ ഉന്നാവിലെത്തി യുവതിയുടെ കുടുംബവുമായി ചര്‍ച്ച നടത്തുകയായിരുന്നു. യുവതിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഏറപ്പെടുത്തുമെന്നും സഹോദരിക്ക് ജോലി നല്‍കുമെന്നും ലക്‌നൗ കമ്മീഷണര്‍ ഉറപ്പു നല്‍കി. യുവതിയുടെ സഹോദരന്‍ ആവശ്യപ്പെട്ടതുപ്രകാരം സ്വയരക്ഷയ്ക്കായി തോക്ക് നല്‍കുമെന്നും അദേഹം അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് മൃതദേഹം സംസ്‌കരിക്കാന്‍ കുടുംബം തയാറായത്. മകളെ ഇല്ലാതാക്കിയവരെ തെലങ്കാന ഏറ്റുമുട്ടലിനു സമാനമായി വെടിവെച്ചു കൊല്ലണമെന്നായിരുന്നു കൊല്ലപ്പെട്ട യുവതിയുടെ പിതാവും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഒമ്പതു മണിയോടെയാണ് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം വന്‍ സുരക്ഷാ അകമ്പടിയോടെ ഉന്നാവിലെ വസതിയിലെത്തിച്ചത്. 90 ശതമാനവും പൊള്ളലേറ്റതിനാല്‍ മൃതദേഹം ദഹിപ്പിക്കാതെ മറവു ചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കാനും വീട് നിര്‍മ്മിച്ചു നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം മന്ത്രിമാരായ കമല്‍ റാണി വരുണും സ്വാമി പ്രസാദ് മൌര്യയും യുവതിയുടെ വസതിയിലെത്തി. 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ വീട് വച്ച് നല്‍കുമെന്നും വാഗ്ദ്ധാനം ഉണ്ട്.
റായ്ബറേലിയിലെ വിചാരണ കോടതിയിലേക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയെ ബലാല്‍സംഗകേസിലെ പ്രതിയായ ശിവം ത്രിവേദിയുടെ നേതൃത്വത്തില്‍ എത്തിയ 5 അംഗ സംഘം തട്ടിക്കൊണ്ടു പോയി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി വെള്ളിയാഴ്ച രാത്രിയാണ് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരിച്ചത്