ഉണ്ണി മുകുന്ദൻ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി അടസ്ഥാന രഹിതമോ? പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് നടന് അനുകൂലം

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരെ യുവതി നല്‍കിയ പരാതി വസ്തുതാ വിരുദ്ധമെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിവ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ഉണ്ണിമുകുന്ദന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇത് സംബന്ധിച്ച് താന്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്നും കോട്ടയം സ്വദേശിനിയായ യുവതി വെളിപ്പെടുത്തിയിരുന്നു.

യുവതിയും അഭിഭാഷകനും ചേര്‍ന്ന് പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി തന്നില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ഉണ്ണിമുകുന്ദന്റെ പരാതിക്ക് പിന്നാലെയാണ് യുവതി വെളിപ്പെടുത്തല്‍ നടത്തിയത്. ഇത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വെളിപ്പെടുത്തല്‍ നടത്തി ഏറെ താമസിയാതെ തന്റെ ചിത്രം ഉള്‍പ്പെടെ അപകീര്‍ത്തികരമായ വാര്‍ത്ത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി പുറത്ത് വിട്ടതായി കാണിച്ച് യുവതി വീണ്ടും നടനെതിരെ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ് തൃക്കൊടിത്താനം പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് താരത്തിന് അനുകൂലമായ പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. നടന്റെ പരാതിയിലെ വിവരങ്ങള്‍ ഏറെക്കറുറെ ശരിയാണെന്ന് പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും തുടരന്വേഷണം നടന്നുവരികയാണെന്നും ഇതിന് ശേഷം മാത്രമേ കൂടുതല്‍ വിവരവരങ്ങള്‍ വ്യക്തമാവു എന്നും കേസന്വേഷണം നടത്തിവരുന്ന ചേരാനല്ലൂര്‍ എസ് ഐ വ്യക്തമാക്കി.

ഇതുവരെ നടന്ന തെളിവെടുപ്പില്‍ ലഭിച്ച ഏതാനും മൊഴികളും മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ നടന് തുണയായിരിക്കുന്നത്. നടന്റെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള വസ്തുകളെ സാധുകരിക്കുന്ന തെളിവുകള്‍ ഇതില്‍നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. നടന്റെ പിതാവിന്റെതടക്കമുള്ള ഏതാനും പേരുടെ മൊഴികള്‍ പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസില്‍ ഇതുവരെ അന്വേഷണത്തിന് സഹായകമാവുന്ന മൊബൈല്‍ സംഭാഷണങ്ങളോ വീഡിയോ ദൃശ്യങ്ങളോ പൊലീസിന് ലഭിച്ചിട്ടില്ല. ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. ഇവിടെ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ കേസില്‍ പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. പരാതിയില്‍ ചേരാനല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ട് ഒരുമാസത്തോളമെത്തുകയാണ്.

താരത്തിന്റെ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ള വസ്തുതകളില്‍ പൊലീസ് കൃത്യമായ വിവരശേഖരണം നടത്തിയ സാഹചര്യത്തില്‍ എതിര്‍കക്ഷിയായ യുവതിയെയും മറ്റ് മൂന്നുപേരെയും അടുത്തുതന്നെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിധേയമാക്കുമെന്നാണ് സൂചന. പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കോട്ടയം സ്വദേശിനിയായ യുവതിയും മറ്റ് ചിലരും കൊച്ചിയിലെ താമസസ്ഥലത്തെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും റിക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷങ്ങളും തന്റെ കൈവശമുണ്ടെന്ന് നടന്‍ വെളിപ്പെടുത്തിയതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. യുവതിയുള്‍പ്പെടെ നാല് പേരെക്കുറിച്ച് പരാതിയില്‍ പരാമര്‍ശമുണ്ടെന്നും ഉണ്ണിമുകന്ദുന്‍ നേരിലെത്തി കാര്യങ്ങള്‍ വിശദമാക്കിയാണ് പരാതി സമര്‍പ്പിച്ചതെന്നും ഒറ്റപ്പാലം എസ് ഐ ആദംഖാന്‍ വ്യക്തമാക്കിയിരുന്നു.

തിരക്കഥ കേള്‍ക്കണമെന്നാവശ്യപ്പെട്ട് തന്നേ സമീപിച്ച പാലക്കാട് സ്വദേശിനി 25 ലക്ഷം രൂപ രൂപ ആവശ്യപ്പെട്ടെന്നും നല്‍കിയല്ലങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് അഭിഭാഷകനൊപ്പം ചേര്‍ന്ന് ഭീഷിണിപ്പെടുത്തിയെന്നുമാണ് ഉണ്ണിമുകുന്ദന്റെ പരാതിയുടെ ഉള്ളടക്കം.

ഉണ്ണിമുകുന്ദന്റെ പരാതിയിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇങ്ങിനെ…

ഇടപ്പിള്ളിയില്‍ താമസിക്കുമ്പോളാണ് പാലക്കാട് സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ 35 വയസോളം തോന്നിക്കുന്ന സ്ത്രീ എന്നേ കാണാന്‍ വന്നത്.കൈവശം സിനിമയ്ക്ക് പറ്റിയ കഥയുണ്ടെന്നും കേള്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.വീട് മാറുന്ന തിരക്കിലായതിനാല്‍ ഇപ്പോള്‍ കഥ കേള്‍ക്കാന്‍ സമയമില്ലന്നും തിരക്കഥയുണ്ടെങ്കില്‍ തന്നിട്ടുപോകാനും പറഞ്ഞു.

തിരക്കഥ ആക്കിയിട്ടില്ലന്നും ഇത് തയ്യാറാക്കി പിന്നെ വരാമെന്ന് പറഞ്ഞ് ഇവരും കൂടെ വന്നവരും തിരിച്ചുപോകാന്‍ തയ്യാറായി. സ്ഥലപരിചയമില്ലന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വാഹനം തരപ്പെടുത്തി, പോകാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. പിന്നീട് ഇവര്‍ ഫോണില്‍ വിളിച്ച് ഭീഷിണി തുടങ്ങി. സിനിമയില്‍ അഭിനയിപ്പിക്കാന്‍ വേണ്ട സഹായം ചെയ്യണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. വിവാഹം കഴിക്കണമെന്നായിരുന്നു അടുത്ത ആവശ്യം. ഇതിന് രണ്ടിനും വഴിപ്പെടുന്നില്ലന്നു കണ്ടപ്പോള്‍ പണം ആവശ്യപ്പെട്ട് വിളിയായി. ഇതിനും വഴങ്ങില്ലന്ന് ബോദ്ധ്യമായതോടെ പീഡന കേസില്‍പെടുത്തുമെന്നും ഭീഷിണിപ്പെടുത്തി. പിന്നീടാണ് അഭിഭാഷകനെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുന്നത്.

25 ലക്ഷം രുപ നല്‍കിയാല്‍ പ്രശ്നം ഒത്തുതീര്‍ക്കാമെന്നായിരുന്നു ഇയാള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം.പണം തട്ടാനുള്ള ആസൂത്രിത നീക്കമാണ് ഫോണ്‍വിളികള്‍ക്ക് പിന്നിലുള്ളതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും താരം പരാതിയില്‍ അവശ്യപ്പെട്ടിട്ടുണ്ട്.

Top