ന്യൂഡല്‍ഹി:കെ റെയിൽ വിഷയത്തിൽ യുഡിഎഫിനെ വെട്ടിലാക്കുന്ന നിലപാടെടുത്ത കോണ്‍ഗ്രസ് എംപി ശശി തരൂരിനെ തിരെ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. തരൂര്‍ ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നി ല്ലെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.സ്വർണം കായ്‌ക്കുന്ന മരമാണെങ്കിലും പുരയ്‌ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടിക്കളയണെമെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ വിമർശനം.
ആഗോളപൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ തരൂരിന് കഴിയുന്നില്ല. അടുത്ത തവണ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കാനെത്തുമ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും എതിർപ്പുണ്ടാകുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിലപാടിന് വിരുദ്ധമായി അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തി പ്രസംഗിക്കുകയും ചെയ്ത് ശശി തരൂർ എംപി വിവാദത്തിലായത്. എന്നുമാത്രമല്ല പദ്ധതിയ്‌ക്കെതിരെ യുഡിഎഫ് എംപിമാർ കേന്ദ്ര മന്ത്രിക്കയച്ച കത്തിൽ ശശി തരൂർ ഒപ്പ് വെയ്‌ക്കാനും തയ്യാറായിരുന്നില്ല.
ഇക്കാരണത്താലെല്ലാം കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്. ഇക്കാര്യമാണ് രാജ്‌മോഹൻ പരസ്യമായി പ്രകടിപ്പിച്ചത്.അതിവേഗ റെയില്‍പാതയ്ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്രമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ഒപ്പിടാന്‍ ശശി തരൂര്‍ വിസമ്മതിച്ചിരുന്നു. വികസനകാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കു ശേഷമേ നിലപാടെടുക്കാനാവൂ എന്നാണ് തരൂര്‍ ഇതിനു വിശദീകരണമായി പറഞ്ഞത്.