തിരുവനന്തപുരം:കേരളത്തില്‍ ആദ്യമായെത്തിയ മാദക താരം സണ്ണിലിയോണ്‍ തന്റെ വരവ് ഏതായാലും വെറുതെയായ്യില്ല എന്ന് തെളിയിച്ചു. ആരാധകരെ വാനോളം ആവേശത്തിലുയര്ത്തിയാണ് സണ്ണി തിരുവനന്തപുരത്ത് നിന്നും മടങ്ങിയത്.
‘വനിതാ ഫിലിം അവാര്‍ഡ്സ് 2016’ താരനിശയില്‍ ബോളിവുഡിന്റെ പുത്തന്‍ ഹോട്ട് വേദി കീഴടക്കിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ കാണികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത് സണ്ണലിയോണിന്റെ നൃത്തത്തിനുവേണ്ടിയായിരുന്നു. പല തവണ കാണികള്‍ സണ്ണിക്ക് വേണ്ടി ആവശ്യമുയര്‍ത്തി.ഓരോ പരിപാടി കഴിയുമ്ബോഴും സണ്ണിക്ക് വേണ്ടി ആരാധകര്‍ മുറവിളി കൂട്ടുന്നുണ്ടായിരുന്നു.
സണ്ണിക്കായി മുറവിളികൂട്ടുന്ന കാണികളുടെ ആരവങ്ങള്‍ക്കിടയില്‍ അവതാരികയായ ചലച്ചിത്ര താരം നൈല ഉഷ ‘അത് ഇതുവരെ ആയിട്ടില്ല…’ എന്ന് പറഞ്ഞ് ഓരോ തവണയും കാണികളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ‘അടുത്തതായി നിങ്ങള്‍ ഏവരും കാത്തിരിക്കുന്ന ..’ എന്ന മുഖവുരയോടെ നൈല സണ്ണിയെ വേദിയിലേക്ക് സ്വാഗതം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ സ്റ്റേഡിയം ആവേശക്കടലായി.. സ്വപ്നസുന്ദരിയായി സണ്ണി എത്തിയപ്പോള്‍ കാണികള്‍ ആര്‍ത്തുവിളിച്ചു.
സണ്ണിയുടെ നൃത്തചുവടുകള്‍ക്കൊപ്പം കാണികളും നൃത്തം ചവുട്ടി.
ബിപാഷാ ബസു, സറീന് ഖാന് ഒപ്പം ശ്രീശാന്ത്, ഹന്‍സിക, കാവ്യാ മാധവന്, മംമ്ത മോഹന്‍ദാസ്, വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയവര്‍ പരിപാടികളുമായി വേദിയില്‍ എത്തി. അവാര്‍ഡു ജേതാക്കളായി പ്രിഥ്വിരാജ്, നിവിന്‍ പോളി, പാര്‍വതി, നമിതാ പ്രമോദ്, തുടങ്ങിയവരൊക്കെ സ്റ്റേജില്‍ എത്തിയെങ്കിലും സണ്ണി ലിയോണ്ന്റെ നൃത്തത്തിന്റെ ആവേശം കാണികള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ഇവര്‍ക്കാര്‍ക്കുമായില്ല.
എന്നാല്‍ ‘ആക്ഷന്‍ ഹീറോ ബിജു’ വിലെ ‘പിണങ്ങല്ലേ മുത്തെ…’ എന്ന ഗാനം പാടിയഭിനയിച്ച ‘അരിസ്റ്റൊ’ സുരേഷ്, ആ ഗാനം ആലപിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് കാണികള്‍ അത് സ്വീകരിച്ചത്.
സണ്ണി ലിയോണിന്റെ നൃത്തത്തിന് ശേഷം ഇടയ്ക്ക് ജനപ്രിയ ചിത്രത്തിന് അവാര്‍ഡ് നല്കുവാനായി അതിഥിയെ ക്ഷണിച്ച് നൈല ‘മേ ഐ വെല്‍കം സണ്ണി.. ‘ എന്ന് പറഞ്ഞു വരി പൂര്‍ത്തിയാക്കും മുമ്ബേ സ്വപ്ന സുന്ദരിയെ വീണ്ടും കാണാനായി ആരാധകര്‍ ആര്‍പ്പുവിളിച്ചു. പക്ഷെ എത്തിയത് നടന് സണ്ണി വെയ്ന്‍ ആയിരുന്നുവെന്ന് മാത്രം.