പ്രിയങ്കയുടെ വലംകയ്യും ബിജെപിയിലേയ്ക്ക്…!! അതിഥി സിംഗിൻ്റെ കൂറുമാറ്റം കോൺഗ്രസിന് തിരിച്ചടി; കോൺഗ്രസ് നാമാവശേഷമാകുന്നെന്ന് സൂചന

പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ അ​ടു​ത്ത അ​നു​യാ​യി​യാ​യി ബിജെപിയിലേയ്ക്കെന്ന് സൂചന. കോണ്‍ഗ്രസ് എംഎല്‍എയും ആള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ അഥിതി സിംഗാണ് പാർട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.  ലോക്സഭയിലേറ്റ കനത്ത പരാജയത്തിനും പാർട്ടി നേതാക്കളുടെ മറുകണ്ടം ചാടലിലും പകച്ചു നിൽക്കുന്ന കോൺഗ്രസ് നാമാവശേഷമാകുന്നെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്.

കുറഞ്ഞ പക്ഷം ഉത്തർപ്രദേശിലെങ്കിലും പാർട്ടിക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് അഥിതി സിംഗിൻ്റെ നിലപാട്. നിയമസഭയുടെ പ്രത്യേക സെഷന്‍ ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് ആഹ്വാനം ലംഘിച്ച് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തതാണ് അതിഥിയുടെ പ്രകോപനപരമായ അവസാന പ്രവർത്തി. മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്ക്കരിക്കാനാണ് പ്രതിപക്ഷം സംയുക്തമായി ആഹ്വാനം ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോണിയാ ഗാന്ധിയുടെ ലോക്സഭാ സീറ്റാണ് റായ് ബറേലി. അതിഥിയുടെ പിതാവ് അഖിലേഷ് സിംഗും ഗാന്ധി കുടുംബത്തോട് അടുപ്പം പുലര്‍ത്തുന്ന ആളാണ്. ലഖ്നൊവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ റാലിയില്‍ പങ്കെടുക്കാതെ നിയമസഭയുടെ പ്രത്യേക സെഷനില്‍ പങ്കെടുക്കുകയായിരുന്നു അതിഥി. ഈ സംഭവത്തോടെ അതിഥി സിംഗ് ബിജെപിയിലേക്ക് മറുകണ്ടം ചാടുമെന്ന സൂചനയാണ് ചില വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ ആരോപണം തള്ളിക്കളഞ്ഞ് അതിഥി തന്നെ രംഗത്തെത്തിയിട്ടുണ്ട്. അ‍ഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് റായ്ബറേലി ലോക്സഭാ മണ്ഡലം. ഇതില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ്.

റായ് ബറേലിയില്‍ സോണിയാ ഗാന്ധിക്കെതിരെ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ദിനേശ് സിംഗ് റായ് ബറേലിയിലെ കോണ്‍ഗ്രസ് ഹര്‍ചന്ദ്രാപൂര്‍ എംഎല്‍എയുടെ സഹോദരനാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ദിനേശ് സിംഗ് ബിജെപിയ്ക്കൊപ്പം ചേരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഇപ്പോഴും ഔദ്യോഗികമായി കോണ്‍ഗ്രസിനൊപ്പം തന്നെയാണുള്ളത്. ഈ സാഹചര്യത്തിലാണ് അതിഥി സിംഗ് മറുകണ്ടം ചാടുമോയെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നത്.

അതേസമയം അതിഥി സിംഗ് മറുകണ്ടം ചാടിയാല്‍ അത് കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാവും. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിയുടെ ഭൂരിപക്ഷം കുറഞ്ഞതും അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ മത്സരിച്ച് രാഹുല്‍ ഗാന്ധി പരാജയപ്പെട്ടതും കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് സ്വന്തമായുള്ള ഏക ലോക്സഭാ സീറ്റാണ് റായ്ബറേലി. എന്നാല്‍ താന്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന ആരോപണം തള്ളി അതിഥി തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

പാര്‍ട്ടി ആഹ്വാനം ലംഘിച്ച് യുപി നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത സംഭവത്തില്‍ അതിഥി പ്രതികരിച്ചിരുന്നു. ഞാന്‍ തിരഞ്ഞെടുത്തത് ശരിയെന്ന് തോന്നുന്ന പാതയാണെന്നും അതാണ് തന്റെ പിതാവ് കാണിച്ച് തന്നതെന്നുമാണ് അതിഥി നിയമസഭാ സമ്മേളനത്തിന് ശേഷമുള്ള പ്രതികരണം. എന്നാല്‍ ഏത് തരത്തിലുള്ള നടപടിയുടെ നേരിടാന്‍ തയ്യാറാണെന്ന സൂചനയും അതിഥി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് എന്ത് നടപടി സ്വീകരിച്ചാലും അത് സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം താന്‍ വിദ്യാഭ്യാസം ആര്‍ജിച്ച ആളാണെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണക്കുന്നുവെന്നും അത് സഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അതിഥി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പദയാത്രയില്‍ നിന്നാണ് അതിഥി വിട്ടുനിന്നത്. ജിപിഒ പാര്‍ക്കില്‍ നിന്ന് ഷഹീദ് സ്മാരകം വരെയായിരുന്നു പദയാത്ര സംഘടിപ്പിച്ചത്. നെഹ്രു ഗാന്ധി കുടുംബത്തോട് അടുപ്പമുള്ളയാളാണ് സിംഗിന്റെ പിതാവ് അഖിലേഷ് സിംഗ്. പ്രിയങ്ക ഗാന്ധിയും ഇവരുടെ വീട് പല സാഹചര്യങ്ങളിലായി സന്ദര്‍ശിക്കാറുമുണ്ട്. അടുത്തിടെ ലാല്‍പൂരിലെ വീട്ടിലെത്തിയ പ്രിയങ്ക പിതാവിനെ കണ്ട് മടങ്ങിയിരുന്നു. എന്നാല്‍ പാര്‍ട്ടി ആഹ്വാനം ലംഘിച്ച് അതിഥി എന്തുകൊണ്ട് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന് അറിയില്ലെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അജയ് കുമാര്‍ ലല്ലു പ്രതികരിച്ചിരുന്നു.

Top