ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തരെക്കൊണ്ട് കാല് തിരുമിക്കുന്ന ബിജെപി മന്ത്രിയുടെ വീഡിയോ വൈറലാകുന്നു. സംഭവത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് മന്ത്രി. ഉത്തര്‍പ്രദേശ് മന്ത്രി നന്ദഗോപാല്‍ ഗുപ്തയാണ് പ്രവര്‍ത്തകരെക്കൊണ്ട് കാല് തിരുമിച്ച് വിവാദത്തിലായത്. അലഹബാദ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി ക്ഷീണിച്ച മന്ത്രിയുടെ കാല് തിരുമ്മുന്ന പ്രവര്‍ത്തകരുടെ വീഡിയോ ആണ് പുറത്തുവന്നത്. എന്തായാലും ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
മന്ത്രി ആവശ്യപ്പെട്ടതാണോ അല്ലെങ്കില്‍ പ്രവര്‍ത്തകര്‍ സ്വയം ചെയ്തതാണോ എന്നത് വീഡിയോയില്‍ വ്യക്തമല്ല. എന്നാല്‍ രക്തസമ്മര്‍ദ്ദം താഴ്ന്നതോടെ മന്ത്രിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിചരിക്കുകയാണെന്ന പക്ഷക്കാരും ഉണ്ട്. വീഡിയോ വിവാദമായെങ്കിലും സംഭവത്തില്‍ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.