ലഖ്‌നൗ: യുപിയില്‍ നടക്കുന്നത് രാഷ്ട്രീയപ്പോര് കോണ്‍ഗ്രസ് തിരക്കഥയില്‍ നടക്കുന്ന നാടകം. ബിജെപിയെ തറ പറ്റിക്കാനായി കോണ്‍ഗ്രസ് മനപ്പൂര്‍വ്വം സഖ്യത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
യുപിയില്‍ ബിജെപിയെ നേരിടാന്‍ എസ്പി-ബിഎസ്പി മഹാസഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഏത് വിധേനയും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന പ്രഖ്യാപനമാണ് ഇരുപാര്‍ട്ടികളും ഉയര്‍ത്തുന്നത്. അതേസമയം സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഭാഗമാക്കിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപി നിര്‍ണായകമാണെന്നിരിക്കെ എസ്പി -ബിഎസ്പി സഖ്യം ബിജെപിയുടെ ഉറക്കം കെടുത്തുമെന്ന് കണക്കുകളും സൂചിപ്പിക്കുന്നു
കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുക ബിജെപിയാണ്. കാരണം എസ്പി-ബിഎസ്പി സഖ്യത്തിനുള്ള വോട്ടുകള്‍ മണ്ഡലങ്ങളില്‍ സഖ്യം സ്വന്തമാക്കും. ബിജെപിക്ക് ലഭിക്കേണ്ട ബാക്കി വരുന്ന മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസും നേടും. ഇത്തരത്തില്‍ വോട്ടുകളില്‍ ചോര്‍ച്ച വരുത്തി ബിജെപിയുടെ പരാജയം ഉറപ്പാക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസ്പി-ബിഎസ്പി സഖ്യത്തിന് പിന്നാലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് എത്തിയത് ഇതിന്റെ സൂചനയായിട്ടാണ് വിലയിരുത്തുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് പ്രാദേശിക നേതൃത്വവും ആവശ്യപ്പെടുന്നത്. ഒറ്റയ്ക്ക് മത്സരിക്കുന്നത് എല്ലാ മണ്ഡലങ്ങളിലും സാധ്യത അനുസരിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കും.
ഇതുവഴി പരാമവധി വോട്ടു ബാങ്കുകള്‍ സൃഷ്ടിച്ചെടുക്കാനും അതുവഴി പാര്‍ട്ടിയെ സംസ്ഥാനത്ത് കരുത്തുറ്റതാക്കാനും കഴിയുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കക്കുന്നു.