ശക്തമായ മഴയും കാറ്റും ! മൂന്നിടങ്ങളിൽ ഓറഞ്ച് അലർട്ട് തുടരും, അഞ്ചിടങ്ങളിൽ യെല്ലോ അലർട്ട് ! സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മലപ്പുറം മുതൽ കാസർകോട് വരെ യെല്ലോ അലർട്ടുമാണ്. അതേസമയം, കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

കോഴിക്കോടിന്റെ മലയോരമഖലകളില്‍ വീശിയടിച്ച കാറ്റില്‍ കനത്ത നാശനഷ്ടുണ്ടായിട്ടുണ്ട്. നിരവധി വീടുകള്‍ തകര്‍ന്നു. താമരശേരി ചുരത്തില്‍ മരങ്ങള്‍ വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.കൊടുവള്ളി ആവിലോറയില്‍ ട്രാന്‍സ്‌ഫോര്‍മര്‍ മരം വീണ് നിലംപൊത്തി. തൊട്ടടുത്ത കെട്ടിടത്തിന്റെ ഷീറ്റും പറന്നു വൈദ്യുതി ലൈനില്‍ വീണു.കൊയിലാണ്ടി മേപ്പയൂര്‍ കൊഴുക്കല്ലൂര്‍ പുതുക്കുടിക്കണ്ടി രതീഷിന്റെ വീടിനു മുകളിലേക്കാണ് മരം വീണത്. രതീഷും ഭാര്യയും മകളും അമ്മയും വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന സമയത്താണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ബാലുശ്ശേരി കോക്കല്ലൂരില്‍ വീടിനു മുകളില്‍ തെങ്ങു വീണ് മീത്തലെ ചാലില്‍ കുമാരന്‍ ,ഭാര്യ കാര്‍ത്തി എന്നിവര്‍ക്ക് പരുക്കേറ്റു. കുമാരന് തലക്ക് ഗുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടുക്കിയില്‍ ഓടുന്ന വാഹനത്തിന് മുകളിലേക്ക് മരംവീണു.ആനച്ചാല്‍ രണ്ടാംമൈലിനിടുത്ത് ചിത്തിരപുരത്താണ് സംഭവം. അടിമാലിയില്‍ നിന്ന് മൂന്നാറിലേക്ക് പോകുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കേറ്റു. മരംമുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Top