കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ ശേഷം തുടര്‍ച്ചയായി ഊര്‍മ്മിള ഉണ്ണി ദിലീപിനെ പിന്തുണച്ച് രംഗത്തുവരുന്നുണ്ട്. അമ്മ യോഗത്തില്‍ ഊര്‍മ്മിള ഉണ്ണിയാണ് ദിലീപ് വിഷയം എടുത്തിട്ടത്. ഈ നിലപാടിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോഴും അവര്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നു. കോഴിക്കോട് വെച്ച് മാധ്യങ്ങളെ കണ്ടപ്പോള്‍ കൊഞ്ചിക്കുഴഞ്ഞു കൊണ്ട് മാധ്യമങ്ങളെ പരിഹസിക്കുന്ന നടിയെയാണ് കണ്ടത്. ഈ വീഡിയോ എന്ന് സൈബര്‍ ലോകത്ത് വൈറലാണ്. നടിയുടെ പ്രതികരണം കണ്ടവര്‍ തങ്ങളെ ക്ഷമ പരീക്ഷിക്കരുതെന്ന വികാരമാണ് പൊതുവില്‍ പങ്കുവെച്ചത്. ദിലീപിനെ എന്തുകൊണ്ട് പിന്തുണച്ചു എന്ന ചോദ്യമാണ് നടിക്കെതിരെ ചാനലുകള്‍ ഉയര്‍ത്തിയത്. ഇതിന് കൊഞ്ചിക്കുഴഞ്ഞു കൊണ്ട് മുഖം കൊണ്ട് ചേഷ്ടകള്‍ കാണിച്ച് ഭരതനാട്യം കളിച്ചു കൊണ്ടായിരുന്നു ഈ പ്രതികരണം.
നിങ്ങളും ഒരമ്മയല്ലേ, മകളുടെ ഭാവിയില്‍ ആശങ്കയില്ലേ? ഇത്തരം ഒരു സംഭവത്തെ എങ്ങനെയാണ് ഇങ്ങനെ കാണാന്‍ സാധിക്കുക എന്ന ചോദ്യത്തിന്, തീര്‍ത്തും പരിഹാസരൂപത്തിലുള്ള മറുപടിയാണ് നടി നല്‍കിയത്. ‘അമ്മേ കാണണം, അമ്മേ.. അമ്മേ’, ‘ഒരു ഫോണ്‍വരുന്നു’ എന്നീതരത്തില്‍ അപഹാസ്യമായ പ്രതികരണമാണ് നടി നടത്തിയത്. മകള്‍ ഉത്തരയ്ക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ ഒരമ്മ എന്ന നിലയില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന ചോദ്യത്തോടും അത് വേറെ വ്യക്തിത്വം അല്ലേയെന്നൊക്കെ പറഞ്ഞ് ഉരുണ്ടു കളിച്ചു നടി. ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴും പരസ്പര വിരുദ്ധമായ മറുപടികളിലൂടെ നടി ഒഴിഞ്ഞുമാറി.
ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ? കുറ്റാരോപിതനായ ദിലീപിന് ഒപ്പമാണോ എന്ന ചോദിച്ചപ്പോള്‍ ‘അതെങ്ങനാണ് പറയാന്‍ പറ്റുക, കേസ് തെളിയട്ടെ’ എന്നാണ് നടി മറുപടി പറഞ്ഞത്. ചോദ്യങ്ങള്‍ തുടര്‍ന്നപ്പോള്‍ ഓണമല്ലെ വരുന്നത് ഓണാഘോഷത്തെക്കുറിച്ചും സദ്യയെ പറ്റിയുമൊക്കെ ചോദിക്കൂ എന്നായി നടി. അതിനെപ്പറ്റി പറയാമെന്നായി താരം. നടിയുടെ അപഹാസ്യമായ മറുപടിക്കെതിരെ വന്‍ രോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
പുറത്തേക്കിറങ്ങിയപ്പോ പുറത്ത് മാധ്യമങ്ങളുടെ ഒരു വലിയ പട തന്നെയുണ്ടായിരുന്നു. ഇവരൊക്കെ എന്നെ കാത്തിരിക്കുകയാണോ എന്ന ചോദിച്ചു കൊണ്ടായിരുന്നു നടി ആദ്യം എത്തിയത്. ദിലീപിനെ തിരിച്ചെടുക്കാനാവശ്യം ഉന്നയിച്ചത് നിങ്ങളാണോന്ന് ചോദ്യത്തോട് നടി മുഖം തിരിച്ചു. ‘എനിക്കിതിനെ കുറിച്ച് പ്രതികരിക്കാനെ താത്പര്യമില്ല..!
‘മേഡം അല്ലാന്നാണോ പറയുന്നത്..?
‘ആണെന്നും അല്ലാന്നും പറയില്ല..!
കൂടെ നടനെ കുറ്റാരോപിതനെന്ന് വിശേഷിപ്പിച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിക്കുകയും ചെയ്തു.. ‘പണ്ട് നിങ്ങളെ കാലത്തേതിനെ അപേക്ഷിച്ച് ഭയപ്പെടുത്തുന്ന ഒരു സംഭവമല്ലേ ഇതെന്ന ചോദ്യത്തിന് പണ്ടൊക്കെ കുറേ ഇങ്ങിനെ ഉണ്ടായിട്ടുണ്ടാവും. ആരും ഇതുപോലെ പിറകെ നടക്കാത്തോണ്ട് അവരൊക്കെ രക്ഷപ്പെട്ടെന്ന് മറുപടി.
ഊര്‍മ്മിള ഉണ്ണിയുടെ വീഡിയോ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് സൈബര്‍ ലോകത്ത് ഉണ്ടായത്. അടിമുടി റേസിസം നിറഞ്ഞ കമന്റുകളും അവര്‍ക്ക് ഊര്‍മിള ഉണ്ണിയില്‍ നിന്നുണ്ടായി. അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ…. അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ? അതു പോലൊരു ആകാംക്ഷ! അത്രേള്ളൂ! എന്നിങ്ങനെയായിരുന്നു ദിലീപിന് വേണ്ടി ഉയര്‍ത്തിയ ചോദ്യത്തോടുള്ള മറുപടി. എന്തായാലും ഊര്‍മ്മിള ഉണ്ണിയുടെ ഭരതനാട്യം കളി സൈബര്‍ ലോകത്തിന്റെ പൊങ്കാലയ്ക്ക് ഇടയാക്കിയിട്ടുണ്ട്.