വിറപ്പിച്ചിട്ടും ഒടുവില്‍ തളര്‍ന്ന് ഈജിപ്ത്: വിജയ ചിരിയുമായി ഉറുഗ്വേയ്

എകാതെറിന്‍ബര്‍ഗ്: ഫിഫ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ഈജിപ്തിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ഉറൂഗ്വേയ്ക്ക് വിജയം. വാശിയേറിയ മത്സരത്തില്‍ തൊണ്ണൂറാം മിനുട്ടില്‍ സെന്റര്‍ ബാക്ക് ഗിമേനസിന്റെ ഹെഡ്ഡര്‍ ഗോളിലൂടെയാണ് ഉറൂഗ്വെ വിജയം കണ്ടെത്തുന്നത്.

ലിവര്‍പൂള്‍ സൂപ്പര്‍സ്റ്റാര്‍ മുഹമ്മദ് സലായുടെ അഭാവം പ്രകടമാകുന്നതായിരുന്നു ഈജിപ്തിനയെ പ്രകടനം. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റാമോസിന്റെ ഫൗളില്‍ പരുക്കേറ്റ താരം സലാഹ് ബെഞ്ചിലിരുന്നപ്പോള്‍ മികച്ച ഫിനിഷര്‍മാരുടെ അഭാവം ഈജിപ്തിന്റെ പ്രകടനത്തില്‍ പ്രതിഫലിച്ചു. ബാഴ്സലോണയുടെ ലൂയിസ് സുവാരസും പിഎസ്ജിയുടെ എഡിസന്‍ കാവാനിയുമടങ്ങുന്ന മികച്ച ഒരു നിര താരങ്ങളുമായി ഇറങ്ങിയ ഉറൂഗ്വേയെ വരിഞ്ഞുമുറുക്കുന്ന പ്രതിരോധമാണ് ഈജിപ്ത് പുറത്തെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലൂയി സ്വാരസും എഡിസന്‍ കവാനിയും ഉള്‍പ്പെട്ട സൂപ്പര്‍താര നിരയെ 88 മിനിറ്റോളം പിടിച്ചുകെട്ടിയിട്ട ഈജിപ്തിന് സമ്പൂര്‍ണ നിരാശ സമ്മാനിക്കുന്നതാണ് മല്‍സരഫലം. മുഹമ്മദ് സലായെ കൂടാതെ ഇറങ്ങിയിട്ടും മികച്ച പ്രകടനം പുറത്തെടുത്ത ഈജിപ്തിന് 88-ാം മിനിറ്റില്‍ വഴങ്ങിയ ഫ്രീകിക്കാണ് തിരിച്ചടിയായത്.

കാര്‍ലോസ് സാഞ്ചസ് ഉയര്‍ത്തിവിട്ട പന്തില്‍ ഹോസെ ജിമെനെസ് തൊടുത്ത ബുള്ളറ്റ് ഹെഡര്‍ ഈജിപ്ത് ഗോള്‍കീപ്പറിന്റെ പ്രതിരോധം തകര്‍ത്ത് വലയനക്കി. സ്‌കോര്‍ 1-0. നിര്‍ണായകമായ ഈ ഗോളില്‍ യുറഗ്വായ്ക്ക് വിജയവും വിലപ്പെട്ട മൂന്നു പോയിന്റും. സൂപ്പര്‍ താരം മുഹമ്മദ് സലായുടെ അസാന്നിധ്യത്തിലും അവസാന നിമിഷം വരെ പൊരുതിനിന്ന ഈജിപ്തിന് നിരാശപ്പെടുത്തുന്ന തോല്‍വി. ഒട്ടേറെ അവസരങ്ങള്‍ പാഴാക്കിയ ലൂയി സ്വാരസും എഡിസന്‍ കവാനിയുടെ മിന്നല്‍ ഷോട്ട് അതിലും വേഗത്തില്‍ രക്ഷപ്പെടുത്തിയ ഈജിപ്ത് ഗോള്‍കീപ്പറുമാണ് മല്‍സരം ബാക്കിവയ്ക്കുന്ന മറ്റ് ഓര്‍മചിത്രങ്ങള്‍.

Top