ദിവസം രണ്ടുവട്ടം ബീഫ് കഴിച്ചതുകൊണ്ടാണ് ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം വാരികൂട്ടിയതെന്ന് ബിജെപി

21ndvsn01_Udit-_DE

ദില്ലി: ബീഫിന്റെ പേരില്‍ രാജ്യത്ത് അക്രമം നടക്കുമ്പോള്‍ ബിജെപിയില്‍ നിന്നുതന്നെ അനുകൂല പ്രസ്താവനയുമായി ഉദിത് രാജ് എംപിയെത്തി. ഉസൈന്‍ ബോള്‍ട്ട് റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയിന്റെ രഹസ്യം വെളിപ്പെടുത്തിയാണ് ബിജെപി എംപിയെത്തിയത്. ദിവസം രണ്ടുവട്ടം ബീഫ് കഴിച്ചതുകൊണ്ടാണ് ഉസൈന്‍ ബോള്‍ട്ട് സ്വര്‍ണം വാരികൂട്ടിയതെന്നാണ് അദ്ദേഹം പറഞ്ഞത്.

പുതിയ പ്രശ്‌നത്തിനാണ് എംപി തിരികൊളുത്തിയിരിക്കുന്നത്. ബീഫ് കഴിക്കാന്‍ പ്രോത്സാഹിപപ്പിക്കുന്നുവെന്ന ആക്ഷേപവുമായി അനുയായികള്‍ രംഗത്തെത്തിയതോടെ എംപി മലക്കംമറിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദരിദ്രകുടംബത്തില്‍ പിറന്നിട്ടും ഒളിംപിക്സില്‍ ഒമ്പത് മെഡലുകള്‍ നേടാനായത് ഉസൈന്‍ ബോള്‍ട്ട്് ദിവസവും രണ്ട് നേരം ബീഫ് കഴിക്കുന്നത് കൊണ്ടാണെന്നായിരുന്നു ബിജെപിയുടെ ദളിത് മുഖം കൂടിയായ ഉദിത് രാജിന്റെ ട്വീറ്റ്. ജനങ്ങളോട് എംപി ബീഫ് കഴിക്കാന്‍ ആഹ്വാനം ചെയ്യുകയാണെന്ന ആക്ഷേപവുമായി കമന്റുകള്‍ വന്നതോടെ ട്വീറ്റ് പിന്‍വലിച്ച് എംപി തടിയൂരി. തന്റെ ട്വീറ്റ് ഒരുനിലയ്ക്കും ബീഫ് കഴിക്കണമെന്ന് നിര്‍ദേശിക്കുന്നതല്ലെന്നും ബോള്‍ട്ടിന്റെ പരിശീലകന്‍ പറഞ്ഞത് താന്‍ പകര്‍ത്തുകമാത്രമാണ് ചെയ്തതെന്നുമാണ് വിശദീകരണം.

കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന ജമൈക്കയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാഞ്ഞിട്ട് പോലും ബോള്‍ട്ടിന് ഒമ്പത് മെഡല്‍ നേടാനായെങ്കില്‍ നമ്മുടെ താരങ്ങളും ഇത്തരമൊരു മാര്‍ഗം കാണണമെന്നാണ് താന്‍ പറഞ്ഞത്. സാഹചര്യങ്ങളെയും സര്‍ക്കാരിനെയും ഭക്ഷണത്തെയും കുറ്റപ്പെടുത്തുന്നതിന് പകരം വിജയിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ് വേണ്ടതെന്നും വിശദീകരണ ട്വീറ്റുകളില്‍ അദ്ദേഹം വ്യക്തമാക്കി.

ബീഫ് ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിയ ബിജെപി തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാട്ടിറച്ചിക്ക് നിരോധനമേര്‍പ്പെടുത്തുകയും പശുവിറച്ചിയുടെ പേരില്‍ ബിജെപി അനുകൂല ഹിന്ദുത്വ കക്ഷികള്‍ അതിക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നതിനിടെ ബിജെപി എംപി ബീഫ് കഴിക്കുന്നതിനെ ന്യായീകരിച്ചത് കൗതുകമുണര്‍ത്തി. ബിജെപിയുടെ ദളിത് മുഖമായ ഉദിത് രാജ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.

Top