തിരുവനന്തപുരം: മാധ്യമങ്ങളെ ഭീഷണിപ്പെടുത്താന്‍ ആരാണ് പി.വി.അന്‍വറെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇഷ്ടമില്ലാത്ത വാര്‍ത്ത എഴുതിയാല്‍ കൈകാര്യം ചെയ്യുമെന്ന് സിപിഎം എംഎല്‍എ ഭീഷണിപ്പെടുത്തുകയാണ്. ചെസ്റ്റ് നമ്പര്‍ കൊടുത്താണ് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത്. സര്‍ക്കാരിന്റെ അനുമതിയോടെയാണോ ഭീഷണിയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിലക്കയറ്റത്തിലും സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റുവരെ സമരം സംഘടിപ്പിക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ 4 മുതല്‍ 11 വരെ പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ തലങ്ങളില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ കാല്‍നട പ്രചാരണ ജാഥ സംഘടിപ്പിക്കും. എല്ലാ പഞ്ചായത്തിലും യുഡിഎഫിന്റെ 10 വോളന്റിയര്‍മാരെ തിരഞ്ഞെടുക്കും. 12000 വോളന്റിയര്‍മാര്‍ സെപ്റ്റംബര്‍ 12ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് ചെയ്യും. മറ്റു പ്രവര്‍ത്തകരെയും ചേര്‍ത്ത് 25,000 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. ഏക വ്യക്തിനിയമം, മണിപ്പുര്‍ വിഷയങ്ങളില്‍ യുഡിഎഫ് നേതൃത്വത്തില്‍ 29ന് ബഹുസ്വരതാ സംഗമം ചേരും.
V.D.Satheesan against Kerala govt in price hike and UCC