മംഗലൂർ : കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാര്‍ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.മംഗലാപുരത്ത് ഒഴികേ ബസാറില്‍ നിന്നുമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച മുതല്‍ കാണാതായ സിദ്ധാര്‍ത്ഥയുടെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. നേത്രാവതിപ്പുഴ കടലിനോട് ചേരുന്ന പ്രദേശത്തെ തീരത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കര്‍ണാടകാ പോലീസ് മൃതദേഹം ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റും. ഇന്ന് കൂടുതല്‍ ആളും ബോട്ടുകളും ഹെലികോപ്റ്റര്‍ അടക്കമുള്ള വലിയ സംവിധാനങ്ങളും ഉപയോഗിച്ച് വലിയ പരിശോധനയ്ക്ക് ഒരുങ്ങുമ്പോഴാണ് ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. ഒരു ദിവസം മുഴുവന്‍ സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തിയിരുന്നു. രാത്രി ഉടനീളം ദുരന്തനിവാരണ സേന തെരച്ചില്‍ നടത്തിയിട്ടും ഒരു വിവരവും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് കൂടുതല്‍ സൗകര്യങ്ങളുമായി എത്തി തെരച്ചില്‍ നടത്താനായിരുന്നു ഉദ്ദേശം.
നേത്രാവതി നദിക്കരികില്‍ വെച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതാവുന്നത്. മംഗളുരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ തന്റെ ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പോയ സിദ്ധാര്‍ത്ഥയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ബംഗളുരുവില്‍നിന്നു സക്ളേഷ് പൂരിലേക്കു യാത്രതിരിച്ച സിദ്ധാര്‍ഥയെ െവെകിട്ടു നേത്രാവതി പാലത്തിലാണ് അവസാനമായി കണ്ടത്. വാഹനം പാലത്തിലെത്തിയപ്പോള്‍ സിദ്ധാര്‍ഥ അവിടെയിറങ്ങുകയും ഡ്രൈവറോടു നീങ്ങി കാത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അദ്ദേഹത്തെ കാണാതായതോടെ ഡ്രൈവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നെന്നു മംഗളുരു പോലീസ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു. തുടര്‍ന്ന് തെരച്ചില്‍ നടത്തിയ പോലീസ് ഡോഗ് സ്‌ക്വാഡിലെ നായ പാലത്തിന്റെ മധ്യത്തിലെത്തി നിന്നു. സിദ്ധാര്‍ഥ പാലത്തില്‍നിന്നു ചാടി യിരിക്കാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണു നദിയില്‍ തെരച്ചില്‍ നടത്തിയത്.
നദിയുടെ ഈ ഭാഗത്തുനിന്നു മൂന്നു കിലോമീറ്റര്‍ മാത്രം അകലെയാണു കടല്‍. ഇന്ത്യയിലെ ”കാപ്പി രാജാവ്” എന്നറിയപ്പെടുന്ന സിദ്ധാര്‍ഥയ്ക്ക് 7000 കോടി രൂപയുടെ കടബാധ്യതയുള്ളതായി പറയപ്പെടുന്നു. ബിസിനസ് നഷ്ടത്തിലാണെന്നും മുന്നോട്ടുപോകാന്‍ നിവൃത്തിയില്ലെന്നും ചൂണ്ടിക്കാട്ടി, അദ്ദേഹം ജീവനക്കാര്‍ക്കെഴുതിയ കത്തും പുറത്തുവന്നിരുന്നു. തിങ്കളാഴ്ച രാവിലെ 12.30-ന് ഇന്നോവ കാറില്‍ ബംഗളുരുവില്‍നിന്നു സ€െഷ്പുരിലേക്കു യാത്രതിരിച്ച സിദ്ധാര്‍ഥ, ചിക്മംഗളുരുവിലെത്തിയപ്പോള്‍ ഹസന്‍ വഴി മംഗലാപുരത്തേക്കു പോകാന്‍ ആവശ്യപ്പെട്ടതായി ഡ്രൈവര്‍ ബസവരാജ് പറഞ്ഞു. ബസവരാജ് മൂന്നുവര്‍ഷമായി സിദ്ധാര്‍ഥയുടെ ഡ്രൈവറാണ്.
െഹെവേയില്‍ എത്തിയപ്പോള്‍ കാര്‍ നേത്രാവതി പാലത്തില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. താന്‍ അല്‍പ്പം നടന്നിട്ടുവരാമെന്നും കാര്‍ മുന്നോട്ടുനീക്കിയിട്ട് കാത്തുനില്‍ക്കാനും ഡ്രൈവറോടു പറഞ്ഞു. രാത്രി എട്ടുമണിയായിട്ടും കാണാതായതോടെ ഡ്രൈവര്‍ സിദ്ധാര്‍ഥയുടെ മൊെബെല്‍ ഫോണിലേക്കു വിളിച്ചെങ്കിലും സ്വിച് ഓഫ് ആയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകനുമായി ബന്ധപ്പെട്ടശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
നേരത്തെ സിദ്ധാര്‍ത്ഥ എഴുതിയ കത്ത് പുറത്തുവന്നിരുന്നു.
കോഫി ഡേയിലെ ബോര്‍ഡ് ഡയറക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമാണ് കത്ത് എഴുതിയത്. ഈ കത്താണ് സിദ്ധാര്‍ത്ഥയുടേത് ആത്മഹത്യയായേക്കാം എന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ജൂലായ് 27നാണ് കത്ത് എഴുതിയിരിക്കുന്നത്.
37 വര്‍ഷം കഠിനാധ്വാനത്തിലൂടെയും അര്‍പ്പണത്തിലൂടെയും നിരവധി പേര്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞെങ്കിലും സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നും സ്ഥാപനത്തെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് കത്തില്‍ പറയുന്നത്.
ഓഹരി ഉടമകള്‍ അത് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമ്മര്‍ദത്തിലാഴ്ത്തുന്നുണ്ടെന്നും ഇനിയും ഇത് അനുഭവിക്കാന്‍ കഴിയില്ലെന്നും സിദ്ധാര്‍ഥ കത്തില്‍ വ്യക്തമാക്കുന്നു.ആദായ നികുതി വകുപ്പില്‍ നിന്ന് നിരവധി പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് അനീതിയായിരുന്നുവെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്.