തിരുവനന്തപരും:പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഒരു നടപടിയും മുന്‍ സര്‍ക്കാരിന്റെ ഭാ?ഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
പദ്ധതിയില്‍ നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഫണ്ട് വാങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ ഫണ്ട് വാങ്ങിയെന്ന പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി.സ്‌കൂളുകളുടെ ലിസ്റ്റ് നല്‍കിയിട്ടില്ല. പിഎം ശ്രീയുടെ പേരില്‍ ഒരു രൂപ പോലും കഴിഞ്ഞ സര്‍ക്കാര്‍ വാങ്ങിയിട്ടില്ല. കത്ത് നല്‍കിയിട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളം. പദ്ധതിയുമായി മുന്നോട്ടു പോകുന്നില്ലെന്ന് അറിയിച്ചു കത്ത് നല്‍കിയിട്ടുണ്ട്. ഉപസമതി രൂപീകരിച്ചത് . ഉപസമിതി ജനങ്ങളെ പറ്റിക്കുവാന്‍ വേണ്ടിയുള്ളത്. കേന്ദ്രസര്‍ക്കാരുമായുള്ള അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമാണിതെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.
ഒരു മാസം കൊണ്ട് യുഡിഫ് സ്വീകരിച്ചത് തൊഴിലാളി വിരുദ്ധ നിലപാട് ആണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ വലിയ സമരത്തിലേക്ക് പോകാന്‍ ആണ് സിഐടിയുവിന്റെ തീരുമാനം. കരാര്‍ ജീവനക്കാരെ പറഞ്ഞു വിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു . വലിയ രീതിയില്‍ ആശ്രിത നിയമനങ്ങള്‍ നടത്തുന്നു. എല്ലാ അധികാരവും മുഖ്യമന്ത്രിയില്‍ മാത്രം ഒതുങ്ങുന്നതായി അദ്ദേഹം പറഞ്ഞു


