മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കുന്ന വിവാഹ ബന്ധം നടക്കുന്ന രാജ്യം; പങ്കാളിയെ മനസ്സിലാക്കിയതിന് ശേഷം തുടര്‍ന്ന് ജീവിക്കാം  

 

 

ടെഹ്‌റാന്‍ :വിവാഹം കഴിഞ്ഞതിന് ശേഷം താന്‍ മനസ്സില്‍ വിചാരിച്ച് വ്യക്തിയല്ല പങ്കാളിയെന്ന് ഓര്‍ത്ത് ജീവിത കാലം മൊത്തം ദുഖിച്ച് കഴിയുന്നവര്‍ ലോകത്ത് നിരവധിയാണ്. വിവാഹത്തിന് മുന്‍പ് പങ്കാളിയുടെ മോശം വശങ്ങളെ കണ്ടെത്താന്‍ സാധിച്ചില്ല എന്നാണ് പലരും സങ്കടപ്പെട്ട് പറയുന്ന പരാതികള്‍. എന്നാല്‍ ജീവിത കാലം മുഴുവന്‍ ഒരുമിച്ച് മുന്നോട്ട് പോകേണ്ട പങ്കാളിയെ പരീക്ഷിച്ച് നോക്കിയതിന് ശേഷം സ്വീകരിക്കാനുള്ള ഒരു അവസരമുണ്ടെങ്കില്‍ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും.എന്നാല്‍ അത്തരത്തിലുള്ള അചാരങ്ങള്‍ പിന്തുടരുന്ന രാജ്യമുണ്ട്. ഇറാനിലെ ചില പ്രദേശങ്ങളാണ് ഇത്തരത്തിലുള്ള വിചിത്രമായ ആചാര രീതികളിലൂടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇറാനില്‍ വിവാഹത്തില്‍ കൂടിയല്ലാതെ സ്ത്രീയും പുരുഷനും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് കടുത്ത വിലക്കുകളുള്ള നാടാണ്. ഇതിനെ മറികടക്കാനായാണ് യുവതി യുവാക്കള്‍ ഈ രീതി അവലംബിക്കുന്നത്.എത്ര കാലം വരെ വിവാഹിതരായി തുടരാമെന്ന കാര്യം ഇരുവര്‍ക്കും ചേര്‍ന്ന് തീരുമാനിക്കാം. ഇത് ചിലപ്പോള്‍ ഏതാനും മണിക്കൂറുകള്‍ മാത്രമായിരിക്കും, ചിലപ്പോള്‍ വര്‍ഷങ്ങള്‍ വരെ. അത്രയും കാലം വധുവിന് ജീവിക്കേണ്ട പണം വരന്‍ വിവാഹത്തിന് മുന്‍പായി നല്‍കിയിരിക്കണം. പക്ഷെ ഈ വരനെ ഉപേക്ഷിച്ചതിന് ശേഷം വധുവിന് അടുത്ത് വിവാഹം കഴിക്കണമെങ്കില്‍ രണ്ട് ആര്‍ത്തവകാലം കഴിയുകയും വേണം. ഇറാനിലെ യുവ ജനത കൂടുതലായും ഇപ്പോള്‍ ഇത്തരത്തിലുള്ള വിവാഹങ്ങളോടാണ് ആഭിമുഖ്യം പ്രകടിപ്പിക്കുന്നത്. അദ്യം ചെറിയ കാലയളവിലേക്ക് വിവാഹം കഴിച്ച് തങ്ങള്‍ക്ക് ഇണങ്ങുന്ന പങ്കാളിയാണെങ്കില്‍ ഒരുമിച്ച് ജീവിത കാലം മുഴുവന്‍ ജീവിക്കുന്ന രീതിയാണ് ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ നടന്ന് വരുന്നത്.

 

 

 

Top