കൊച്ചി:‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ തെറ്റെന്ന് തോന്നിയവയിൽ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ബാക്കിയെല്ലാം ദുർവ്യാഖ്യാനങ്ങള്‍ ആണെന്ന് റമീസ് പറയുന്നു. നിരപരാധിത്വം സമൂഹത്തിന് മുന്നിൽ ബോധിപ്പിക്കുമെന്നും റമീസ്. സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന വിവരവും റമീസ് സമൂഹമാധ്യമത്തിൽ നല്‍കിയ കുറിപ്പിലൂടെ സ്ഥിരീകരിച്ചു.
”ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്.
Read Also: വാരിയംകുന്നന്റെ തിരക്കഥാകൃത്തിനെ മാറ്റി;സിനിമയുമായി മുന്നോട്ട് പോകുമെന്ന് ആഷിഖ് അബു.
ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൗർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.
ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ആഷിഖ് അബുവും ഇക്കാര്യത്തിൽ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. റമീസിന്റെ രാഷ്ട്രീയ നിലപാടുകളുമായി യോജിപ്പില്ലെന്നും ചിത്രവുമായി മുന്നോട്ട് പോകുമെന്നും ആഷിഖ് അബു വ്യക്തമാക്കി. സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിനെതിരെയും ആഷിഖ് അബുവിനെതിരെയും വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. ഇവരുടെ കുടുംബത്തെക്കൂടി വലിച്ചിഴക്കുന്ന രീതിയിലുള്ള ആക്രമണമുണ്ടായി. ശേഷം മൂന്ന് സിനിമകൾ ഇതേ വിഷയത്തിൽ പ്രഖ്യാപിക്കപ്പെട്ടു. ബിജെപി അടക്കമുള്ള സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തി.
അതേസമയം രമേശിനെതിരെ അതിരൂക്ഷഭാഷയിൽ വിമര്ശനം ആണ് ജന്മഭുമിൽ വന്നിരുന്നത് .. എസ്ഡിപിഐ പ്രവര്‍ത്തകനും താലിബാന്‍ ആരാധകനുമായ മലപ്പുറം സ്വദേശി റമീസ് മുഹമ്മദാണ് സിനിമയില്‍ നിന്ന് പിന്‍മാറുന്നതായി വ്യക്തമാക്കിയിരിക്കുന്നത്” എന്നാണു വാർത്ത .സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാം മതം പ്രചരിപ്പിച്ചും താലിബാന്‍ ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കിയും ‘വാരിയംകുന്നന്‍’ സിനിമയുടെ തിരക്കഥാകൃത്തായ റമീസ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് ജന്മഭുമി എഴുതുന്നു . റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എല്ലാം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ അധികവും ഭീകരവാദവും സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തെയും ജൂതന്‍മാരെയും കൊന്നൊടിക്കിയ താലിബാന്‍ ഭീകരസംഘടനയെ വരെ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെള്ളപൂശി എടുത്തിരുന്നു. ഇസ്ലാമിക ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഒരു പോലെ കൊന്നൊടുക്കിയ മതതീവ്രവാദിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെളിപ്പിച്ചെടുക്കാന്‍ മതതീവ്രവാദ സംഘടനകള്‍ തന്നെയാണ് രംഗത്തുള്ളത്. ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെയാണ് റമീസ് സിനിമയില്‍ നിന്ന് പിന്‍വാങ്ങിയത് എന്നും ജന്മഭൂമിയുടെ കണ്ടെത്തൽ .