തിരുവനന്തപുരം :സി.പി.എം വട്ടിയൂർക്കാവ് പിടിക്കും. കെ മുരളീധരൻ വോട്ട് മറിക്കും. ആർ എസ്എസിന് മുന്നറിയിപ്പ് ബിജെപി കൊടുത്തുകഴിഞ്ഞു . 2016 ൽ കുമ്മനത്തെ തോൽപ്പിക്കാൻ ഡോ TN സീമയെ CPM നേർച്ചക്കോഴി ആക്കി. K മുരളീധരനെ വിജയിപ്പിച്ചു. 2016 ൽ V മുരളീധരനെ തോൽപ്പിക്കാൻ MA വാഹിദിനെ കോൺഗ്രസ് നേർച്ചക്കോഴി ആക്കി. കടകംപള്ളി സുരേന്ദ്രനെ വിജയിപ്പിച്ചു. കുമ്മനത്തെ തോൽപ്പിച്ച K മുരളീധരന്റെ നോമിനിക്ക് സീറ്റില്ല. VK പ്രശാന്ത് കടകംപള്ളി സുരേന്ദ്രന്റെ നോമിനി. വട്ടിയൂർക്കാവിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീം അടിയൊഴുക്ക് വളരെ വ്യക്തം. വട്ടിയൂർക്കാവ് പിടിച്ചാൽ പിണറായി വിജയൻ അജയ്യൻ..
അതേസമയം വട്ടിയൂർക്കാവ് ‘എല്ലാവരുടെയും സ്വന്തം, എല്ലാവർക്കും സ്വന്തം’എന്ന പ്രചാരണവുമായി എൽഡിഎഫ് സ്ഥാനാർഥി വോട്ടഭ്യർഥിച്ചു തുടങ്ങുമ്പോൾ വിജയാശംസയുമായി വട്ടിയൂർക്കാവ് ഒപ്പമുണ്ട്. വി കെ പ്രശാന്ത് ശനിയാഴ്‌ച രാവിലെ വോട്ടഭ്യർഥിച്ച് നഗരവഴികളിലേക്കിറങ്ങിയപ്പോൾ ആശ്ലേഷിക്കാനും ആശംസിക്കാനും എത്തിയവർ ഒന്നായി ഉറപ്പിക്കുന്നു. വട്ടിയൂർക്കാവിന് പ്രശാന്ത് മതി.
നഗരത്തിലെ നന്ദൻകോട് മുളവന, ലോ കോളേജ്, കുന്നുകുഴി, മുക്കോല, നെട്ടയം ജങ്‌ഷനുകളിലെ കർമവീഥികളിൽ വോട്ടഭ്യർഥിച്ച് മേയർ നടന്നു. നന്ദൻകോട് മാർക്കറ്റിൽ എത്തിയപ്പോൾ മത്സ്യ, പച്ചക്കറി വ്യാപാരികളും തൊഴിലാളികളും വരവേറ്റു. വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം മേയർ ബ്രോയ്‌ക്കൊപ്പം സെൽഫിയെടുത്തും കരംപിടിച്ചും ഒപ്പംനടന്നു. ഉച്ചയ്‌ക്ക് ബാർ അസോസിയേഷന്റെ സ്വീകരണത്തിൽ കെട്ടിവയ്‌ക്കാനുള്ള തുക ഏറ്റുവാങ്ങി.
തുടർന്ന് പ്ലാമൂട്, മലമുകൾ, വാഴോട്ടുകോണം മൂന്നാംമൂട്, കുലശേഖരം എന്നിവിടങ്ങളിലും നാടിന്റെ പ്രിയപ്പെട്ടവനെ ആഹ്ലാദത്തോടെ വരവേറ്റു. പ്ലാമൂട് എത്തിയപ്പോൾ പട്ടം സെന്റ് മേരീസ് സ്‌കൂളിലെ എഴുപതോളം എൻഎസ്‌എസ് വളന്റിയർമാർ ശുചീകരണത്തിലായിരുന്നു. കുട്ടികൾ മേയർ ബ്രോയെ വളഞ്ഞു. ബ്രോ തന്നെ ജയിക്കും; ഞങ്ങൾ ജയിപ്പിക്കും. കുട്ടികൾ പറഞ്ഞു. കൊടുങ്ങാനൂർ, തോപ്പുമുക്ക്‌മണ്ണറക്കോണം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലും വോട്ടഭ്യർഥിച്ചു.