കൊച്ചി: ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തുന്നത് തരം താഴ്ന്ന പ്രചാരണമാണെന്നും സ്വന്തം പിതാവിന്റെ കല്ലറയുള്ള പള്ളിയിലേക്ക് ചാണ്ടി ഉമ്മന്‍ പോകരുതെന്നാണ് അവര്‍ പറയുന്നതെന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു. സിപിഐഎമ്മിന്റേത് തരംതാണ അടവുകള്‍.
ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്നും പിന്നീട് സര്‍ക്കാര്‍ ഇടപെടേണ്ടി വന്നുവെന്നും അതിനാല്‍ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും സിപിഐഎം നേതാവ് അനില്‍ കുമാര്‍ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും കുടുംബം നന്നായി തന്നെ ചികിത്സ നല്‍കിയെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
ഏറ്റവും മികച്ച ചികിത്സയാണ് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയതെന്നും ഭാര്യയും മക്കളും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ആലോചിച്ചാണ് ചികിത്സ നടത്തിയതെന്നും പറഞ്ഞു.