ദില്ലി : കെ സുധാകരനെയും രമേശ് ചെന്നിത്തലയേയും തഴയാൻ ഹൈക്കമാന്റ്. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റും.സതീശനൊപ്പം മുസ്ലിം ലീഗും കൂടിയതായി സൂചന. വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക വാദ്രക്കും വിജയിക്കാൻ കഴിഞ്ഞത് മുസ്ലിമുകളുടെ പിന്തുകൊണ്ട് മാത്രമെന്ന് ഹൈക്കമാന്റിനെ ബോധ്യപ്പെടുത്തി. സുധാകരനെ കറിവേപ്പില പോലെ എടുത്ത് കളയാനാണ് സതീശന്റെ നീക്കം. സതീശന്റെ നോമിനിയെ കെപിസിസി പ്രസിഡണ്ട് ആക്കുക എന്നതും അത് ഒരു മുസ്ലിം ആവുക എന്നതുമാണ് പ്ലാൻ . ഷാഫി പറമ്പിലിനെ കെപിസിസി പ്രസിഡന്റ ആക്കണം എന്നതാണ് സതീശന്റെ നീക്കമെന്നും സൂചനയുണ്ട് .ലീഗിന്റെയും മുസ്ലിം സമുദായങ്ങളുടെയും പിന്തുണയാണ് ഇതിന്റെ പിന്നിൽ
ഭരണത്തിൽ എത്താൻ മുസ്ലിം പിന്തുണ മാത്രം മതിയെന്ന വിലയിരുത്തലാണ് കോൺഗ്രസ് .അതിനാൽ ലീഗ് പറയുന്നതനുസരിച്ച് കെപിസിസിയെ രൂപപ്പെടുത്തുക എന്ന നീക്കമാണിപ്പോൾ നടക്കുന്നത് . അതിനാൽ വിഡി സതീശൻ പറയുന്നതനുസരിച്ച് ഹൈക്കമാന്റ് മുന്നോട്ട് പോകും !അതിനാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ‘പ്ലാൻ 63’ന് ഹൈക്കമാന്റ് പിന്തുണ.
പുതിയ തന്ത്രത്തിനെതിരെ പാർട്ടിക്കുളളിലെ ചില ഭാഗങ്ങളിൽ നിന്നും എതിർപ്പുയർന്നെങ്കിലും വകവെക്കാതെ മുന്നോട്ട് പോകാനുളള നിർദ്ദേശമാണ് സതീശന് ഹൈക്കമാൻറിൽ നിന്നും ലഭിച്ചത് . വി.ഡി സതീശനും തന്റെ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. 2001ൽ കോൺഗ്രസ് നേടിയതാണ് 63 സീറ്റുകളെന്നും അത് നിലനിർത്തേണ്ടതുണ്ടെന്നും ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിയൂവെന്നാണ് സതീശൻ അറിയിച്ചത്.
21 സിറ്റിംഗ് സീറ്റടക്കം കോൺഗ്രസിന് ജയിക്കാവുന്ന 63 സീറ്റുകളിലെ തന്ത്രങ്ങളായിരുന്നു വി ഡി സതീശൻ രാഷ്ട്രീയകാര്യ സമിതിൽ ഉന്നയിച്ചിരുന്നത്. കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ ഇതിനെതിരെ വലിയ വിമർശനമുയർന്നു. ഇതാര് എവിടെ ചർച്ച ചെയ്ത് തീരുമാനിച്ചെന്ന് പറഞ്ഞായിരുന്നു രാഷ്ട്രീയകാര്യസമിതിയിൽ എപി അനിൽകുമാർ പൊട്ടിത്തെറിച്ചത്. ഒറ്റക്ക് തീരുമാനമെടുക്കുന്ന ശൈലിയുടെ ഭാഗമായാണ് സതീശൻറെ പ്ലാൻ 63 എന്നാണ് എതിർചേരിയുടെ പ്രധാന വിമർശനം. അതേ സമയം ഇത്തരം ആശയങ്ങൾ പാർട്ടിയുടെ ഉയർന്ന ഘടകമായ രാഷ്ട്രീയകാര്യസമിതിയിൽ അല്ലാതെ മറ്റെവിടെ ചർച്ച ചെയ്യുമെന്നാണ് സതീശൻ അനുകൂലികളുടെ ചോദ്യം.
കെപിസിസി പുനസംഘടനയിൽ അടുത്തയാഴ്ചയോടെ ഹൈക്കമാൻഡ് തീരുമാനമുണ്ടാകും. കേരളത്തിന്റെ ചുമതലയുളള ദീപ ദാസ്മുൻഷിയുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കൾ നേതൃമാറ്റം ആവശ്യപ്പെട്ടു. ഒറ്റ പേരിലേക്ക് സംസ്ഥാനത്ത് തന്നെ ചർച്ച പൂർത്തിയാക്കാനാണ് ദീപ ദാസ് മുൻഷിയുടെ ശ്രമം.