
തിരുവനന്തപുരം: വയനാട് ജില്ലയില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സുല്‍ത്താന്‍ബത്തേരി, മാനന്തവാടി മേഖകളിലാണ് നിപ വൈറസ് സാന്നിധ്യമുളള വവ്വാലുകള്‍ കൂടുതലുളളത്. ഐസിഎംആര്‍ ഇത് സ്ഥിരീകരിച്ചു. നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ഇന്‍ക്യൂബേഷന്‍ പിരീഡ് നാളെ കഴിയുമെന്നും മന്ത്രി അറിയിച്ചു.
70 ശതമാനം വരെ മരണ നിരക്ക് കൂടുതലുള്ള പകര്‍ച്ച വ്യാധിയാണ് നിപ. അതിനെ 33 ശതമാനത്തിലേക്ക് എത്തിച്ച് നിയന്ത്രിക്കാനായി വേണ്ട നടപടികള്‍ ആദ്യമേ തന്നെ സ്വീകരിച്ചു. രോഗലക്ഷണങ്ങളുമായി വരുന്നവരെ പരിചരിക്കുന്നതില്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കും. ഭയത്തിന്റെ ആവശ്യം ഇല്ല. പൊതുജാഗ്രത വേണം. പൊതു ജാഗ്രതയുടെ ഭാഗമായാണ് ഐസിഎംആര്‍ ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.