ഹിന്‍ഡോണ്‍ നദി കരകവിഞ്ഞു; നോയിഡയില്‍ 300 കാറുകള്‍ വെള്ളത്തില്‍ മുങ്ങി; ദൃശ്യങ്ങള്‍ പുറത്ത്

നോയിഡ: അതിശക്തമായ മഴയില്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഹിന്‍ഡോണ്‍ നദി കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നോയിഡയില്‍ മുന്നൂറോളം ഓണ്‍ലൈന്‍ ടാക്‌സി കാറുകള്‍ വെള്ളത്തില്‍ മുങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇതോടെയാണ് നിര്‍ത്തിയിട്ടിരുന്ന കാറുകളും മുങ്ങിയത്.

നദി കരകവിഞ്ഞൊഴുകിയതോടെ നൂറു കണക്കിനാളുകളെ പ്രതികൂലമായി ബാധിച്ചെന്നും ഇവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും ജില്ലാ അധികൃതര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top