തടിയുള്ളതുകൊണ്ട് ആരെങ്കിലും തട്ടിയാല്‍ പീഡനക്കേസാകും; അല്ലെങ്കില്‍ ബിജിമോളെ പണ്ടേ അടിച്ചുകൊട്ടയില്‍ കയറ്റിയേനെയെന്ന് വെള്ളാപ്പള്ളി

Vellappally_Natesan

ബിജിമോളുടെ തടിയെക്കുറിച്ച് അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജിമോള്‍ ഭ്രാന്തിയാണെന്നും വെള്ളാപ്പള്ളി പറയുന്നു. ഈ തടിയും വെച്ചുകൊണ്ട് നിയമസഭയില്‍ ആരെങ്കിലും തട്ടിയാല്‍ പീഡനക്കേസ് വരുമെന്നതുകൊണ്ടാണ്, അല്ലെങ്കില്‍ ആരെങ്കിലും പണ്ടേ അടിച്ചുകൊട്ടയില്‍ കയറ്റിയേനെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വച്ചാണ് വെള്ളാപ്പള്ളി അധിക്ഷേപ പരമാര്‍ശങ്ങള്‍ നടത്തിയത്. സ്ത്രീപീഡന നിരോധനനിയമം ഇല്ലായിരുന്നെങ്കില്‍ അടിച്ചുകൊട്ടയില്‍ കയറ്റിയേനെയെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോലയിലെ സിപിഐഎം സ്ഥാനാര്‍ഥി എംഎം മണിക്കേതിരെയും വെള്ളാപ്പള്ളി വംശീയതാധിക്ഷേപം നടത്തിയിരുന്നു. മണിയുടെ നിറത്തെയും രൂപത്തേയും ചൊല്ലിയായിരുന്നു അധിക്ഷേപം. കരിങ്കുരങ്ങിന്റെ നിറമുള്ള മണിയെ വിജയിപ്പിക്കണോ എന്ന് ഈഴവ സമൂഹം ആലോചിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആഹ്വാനം.

Top