ശമ്പളമെവിടെ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം; എം കെ മുനീറിനെതിരെ ഇന്ത്യവിഷന്‍ ജീവനക്കാരന്‍ മത്സരിക്കും; സാജന്‍ സ്ഥാനാര്‍ത്ഥിയാകുന്നത് പട്ടിണിയിലായ തൊഴിലാളികള്‍ക്ക് വേണ്ടി

കോഴിക്കോട്: മാസങ്ങളുടെ ശമ്പള കുടിശികയുള്ള ഇന്ത്യവിഷന്‍ ജീവനക്കാര്‍ പുതിയ സമരമാര്‍ഗത്തില്‍. ഇന്ത്യവിഷന്‍ ചെയര്‍മാന്‍ കൂടിയായ എം കെ മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാണ് തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ദീര്‍ഘകാലം ഇന്ത്യാവിഷന്‍ ചാനലിലെ ഡ്രൈവറായിരുന്ന കോഴിക്കോട് പുതിയങ്ങാടി സ്വദേശി സാജനാണ് മുനീറിനെതിരെ മത്സരിക്കുന്നത്. മാസങ്ങളോളം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ പറ്റിച്ച മുനീറിനെതിരെ ജീവനക്കാരുടെ പ്രതിനിധിയായിട്ടാണ് സാജന്‍ മത്സരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2003 തൊട്ട് ചാനലിലുണ്ടായിരുന്ന സാജനടക്കമുള്ള ജീവനക്കാര്‍ക്ക് 2015 ഫെബ്രുവരിയില്‍ ചാനല്‍ പൂട്ടുമ്പോള്‍ മാസങ്ങളുടെ ശമ്പളമാണ് നല്‍കാനുണ്ടായിരുന്നത്. ഇക്കാര്യം നിരവധി തവണ ചാനല്‍ അധികാരികളെ അറിയിച്ചെങ്കിലും അവഗണിക്കുകയായിരുന്നു. ഇതിനിടെ ചാനല്‍ വീണ്ടും തുറക്കുമെന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇന്ത്യാവിഷനിലെ മൊത്തം തൊഴിലാളികള്‍ക്കുവേണ്ടിയാണ് പോരാട്ടമെന്നും മറ്റു സ്ഥാപനങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്നവരും ജോലിക്കായി ശ്രമിക്കുന്നവരുടെ പിന്തുണയും തനിക്കുണ്ടെന്ന് സാജന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ മണ്ഡലത്തിലെത്തുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാതൃഭൂമി ജീവനക്കാരനായിരുന്ന ശ്രീജിത്ത് പത്രം മുതലാളിയായ വീരേന്ദ്ര കുമാറിനെതിരെ മത്സരിച്ചിരുന്നു.

Top