‘പിണറായി വിജയന്‍ ശൈലി മാറ്റേണ്ട കാര്യമില്ല, മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് സാധ്യത’: വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി പിടിക്കാന്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുന്ന സിപിഐഎമ്മിന് താക്കീതുമായി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി അംഗങ്ങളുടെ യോഗം വിളിക്കാനുള്ള ശ്രമം മണ്ടത്തരമാണെന്നും സമുദായത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലി മാറ്റേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പ്രതികരിച്ചു. അഞ്ചുവര്‍ഷം ഭരിച്ച രീതിയില്‍ തന്നെ മുന്നോട്ടുപോയാല്‍ മതി. മൂന്നാം തവണയും പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഈഴവ വോട്ടുകള്‍ അകലുന്നതായുള്ള വിലയിരുത്തലിലാണ് പുതിയ നീക്കങ്ങളിലേക്ക് സിപിഐഎം കടക്കുന്നത്. ആദ്യ പടിയായി പാര്‍ട്ടി അനുഭാവികളായ എസ്എന്‍ഡിപി അംഗങ്ങളുടെ യോഗം, ശാഖാ തലത്തില്‍ വിളിച്ചു ചേര്‍ക്കാനായിരുന്നു തീരുമാനം. ഈ നീക്കം മണ്ടത്തരമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ്എന്‍ഡിപി പാര്‍ട്ടിയുടെ കൈയിലാണ്. പുതിയ തീരുമാനങ്ങളിലൂടെ സമുദായത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ മുന്നറിയിപ്പ് നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശൈലിമാറ്റിയാല്‍ ഈഴവ വോട്ടുകള്‍ തിരികെയെത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. ഈ നിലപാടും തിരുത്തി. മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Top