തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പരാതി. സെക്രട്ടറിമുന്നിൽ തീപൊള്ളലേറ്റ് മരിച്ച വേണുഗോപാലൻ നായരുടെ ദുരൂഹ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നു.ഈ ദാരുണമായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസ് ഡി.ജി.പി.ക്ക് പരാതി നൽകി.വേണുഗോപാലൻ നായരുടെ 13 12 2018ലെ രാവിലെ മുതലുള്ള മുഴുവൻ യാത്രകളും ഫോൺവിളികളും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പരിധിയിൽ ഉണ്ടാകണം. പെട്രോൾ അല്ലെങ്കിൽ മണ്ണെണ്ണ ഇദ്ദേഹത്തിന് എങ്ങനെ എവിടെ നിന്നും ലഭിച്ചു എന്നും കൃത്യമായി അന്വേഷിച്ച് കണ്ടെത്തണം എന്നും പായിച്ചിറ നവാസ് ആവശ്യപ്പെടുന്നു .വേണുഗോപാൽ നായർ ഏതുതരത്തിൽ ഏതുസമയം സെക്രട്ടറിയേറ്റിനു മുന്നിലെത്തി എന്നതും വളരെ പ്രധാന്യത്തോടെ അന്വേഷിക്കണം എന്നും നവാസ് ആവശ്യപ്പെടുന്നു .
പരാതി പൂർണ്ണമായി :
ബഹു സംസ്ഥാന പോലീസ് മേധാവി സമക്ഷത്തിൽ.
സെക്രട്ടറിമുന്നിൽ തീപൊള്ളലേറ്റ് മരിച്ച വേണുഗോപാലൻ നായരുടെ ദുരൂഹ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നു.
പരാതിക്കാരൻ പായ്ച്ചിറ നവാസ് പൊതുപ്രവർത്തകൻ പിള്ള നവാസ് മനസ്സിൽ പള്ളിപ്പുറം തിരുവനന്തപുരം
വിഷയം സെക്രട്ടറി മുന്നിൽ തീകൊളുത്തി മരിച്ച വേണുഗോപാലൻ ആരുടെ മരണത്തിൽ നിരവധി ദുരൂഹതകളും ഗൂഢാലോചനകളും അസാധാരണ സംഭവങ്ങളും നടന്നിട്ടുണ്ട് ആയതിനാൽ സമക്ഷത്തിൽ നിന്നുമുണ്ടായി മരണത്തിൽ ദുരൂഹത അന്വേഷിക്കാൻ സംസ്ഥാന ക്രൈംബ്രാഞ്ചിന് ഏൽപ്പിക്കണം
കഴിഞ്ഞദിവസം 13 12 2018 വേഗം പുലർച്ചെ ഒന്നര മണിക്കും 2 മണിക്കും ഇടയിൽ സെക്രട്ടറിയേറ്റിനു മുൻവശത്ത് വേണുഗോപാലൻ നായർ സദാശിവൻ നായർ 500 വീട് അഞ്ചുമുക്ക് മുട്ടട തിരുവനന്തപുരം എന്ന വ്യക്തി ശരീരത്തിൽ പെട്രോൾ മണ്ണെണ്ണയോ ഒഴിച്ചതിനുശേഷം തീകൊളുത്തി മരണവെപ്രാളത്തിൽ എതിർദിശയിൽ നിന്നും ബിജെപി നേതാക്കൾ സമരപ്പന്തലിലേക്ക് ഓടിവന്നു അദ്ദേഹം അയ്യപ്പനുവേണ്ടി ചെയ്യാൻ കഴിയൂ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു ബിജെപി നേതാവ് വ്യക്തമാക്കുകയും ചെയ്തു. തീപ്പന്തമായി വേദിയിലേക്ക് ഓടിയെത്തിയ വേണുഗോപാലൻ നായരെ അവിടെ ഉണ്ടായിരുന്ന പോലീസുകാരും ബിജെപി പ്രവർത്തകരും കസേര കൊണ്ട് എറിഞ്ഞു വീഴ്ത്തുകയും അതിനുശേഷം വേദിക്ക് മുന്നിൽ സൂക്ഷിച്ചിരുന്ന കുറച്ചു വെള്ളമൊഴിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും 90% പൊള്ളലേറ്റു എന്നാണ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. അയ്യപ്പ ഭക്തർക്കും ബിജെപി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ബിജെപി പ്രവർത്തകനായ വേണുഗോപാലൻനായർ സ്വന്തമായി ആത്മഹത്യ ചെയ്തത് എന്നാണ് ഇവർ മാധ്യമങ്ങളോട് തുറന്നു സമ്മതിച്ചത് ഇന്ന് 14 12 2018 സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്തു ബിജെപി ഹർത്താൽ ഹർത്താലാചരിക്കുന്നു.
ഇതൊരു സ്വാഭാവികമോ സാധാരണഗതിയിലുള്ള ആത്മഹത്യ അല്ല എന്നും ഇദ്ദേഹത്തെ ആരോ കൊലപെടുത്തിയത് ആകാമെന്നും പരാതിക്കാരന് ഞാൻ ബലമായി സംശയിക്കുന്നു. ഈ സംഭവത്തിൽ നിരവധി ദുരൂഹതകളും ഗൂഢാലോചനകളും ക്രിമിനൽകുറ്റം ഒളിച്ചിരിക്കുന്നുണ്ട് വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ.
1) വേണുഗോപാലൻ നായരുടെ 13 12 2018ലെ രാവിലെ മുതലുള്ള മുഴുവൻ യാത്രകളും ഫോൺവിളികളും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പരിധിയിൽ ഉണ്ടാകണം
2) പെട്രോൾ അല്ലെങ്കിൽ മണ്ണെണ്ണ ഇദ്ദേഹത്തിന് എങ്ങനെ എവിടെ നിന്നും ലഭിച്ചു എന്നും കൃത്യമായി അന്വേഷിച്ച് കണ്ടെത്തണം
3) ഇദ്ദേഹം ഏതുതരത്തിൽ ഏതുസമയം സെക്രട്ടറി മുന്നിലെത്തി എന്നതും വളരെ പ്രധാന്യത്തോടെ അന്വേഷിക്കണം.
4) സെക്രട്ടറിയേറ്റ് പരിസരത്ത് എത്തിയതിനുശേഷം ഇദ്ദേഹത്തിൻറെ ഫോൺവിളികൾ യാത്രാവിവരങ്ങൾ ബിജെപി നേതാക്കന്മാർക്കും സംസാരിച്ചിട്ടുണ്ടോ എന്ന കാര്യങ്ങൾ മറ്റുള്ള ആരോടെങ്കിലും നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നുള്ള കാര്യങ്ങൾ എന്നിവ വിശദമായി പരിശോധിക്കണം.
5) ഇദ്ദേഹത്തിൻറെ ദേഹത്ത് തീ കത്തിപ്പടർന്നത് എങ്ങനെയാണ് എന്നും കത്തിക്കാൻ ഉപയോഗിച്ച തീപ്പെട്ടി ലൈറ്റർ എങ്ങനെ ഇയാളുടെ കൈവശം കിട്ടി എന്നതും വിശദമായി പരിശോധിക്കണം
6) ശരീരത്തിൽ തീ കത്തിപ്പടർന്ന അതിനുശേഷം ഇദ്ദേഹം ബിജെപി നേതാക്കന്മാരുടെ സമരപ്പന്തലിലേക്ക് തന്നെ ഓടിക്കയറാൻ ഉണ്ടായ സാഹചര്യവും അന്വേഷിക്കണം.
7) 90% കത്തി ശരീരവുമായി വേദിയിലേക്ക് അടുക്കുമ്പോൾ വേദിക്ക് മുന്നിൽ ബിജെപി പ്രവർത്തകരും പോലീസും ചേർന്ന് കസേരകൾ ഉപയോഗിച്ച് വേദിയിൽ എത്താതെ ഇദ്ദേഹത്തെ റോഡിൽ വീഴ്ത്തിയെന്നും അതിനു ശേഷം വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ല എന്നുള്ളത് വ്യക്തമായി പരിശോധനയ്ക്ക് വിധേയമാക്കണം
8) കത്തിക്കരിഞ്ഞ ശരീരവുമായി തിരുവനന്തപുരം സെക്രട്ടറി മുന്നിൽനിന്നും ആംബുലൻസ് എത്ര മണിക്കാണ് പുറപ്പെട്ടത് എത്ര മണിക്കാണ് മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിയതെന്നും വിശദമായി പരിശോധിക്കണം.
9) കത്തിയ വേണുഗോപാലിനെ ശരീരം വേണുഗോപാലിനെയും ആശുപത്രിയിൽ കൊണ്ടുപോയത് വരെയും ആംബുലൻസിൽ വച്ച് വേണുഗോപാലൻനായർ എന്നൊക്കെ പറഞ്ഞ് കൃത്യമായി അന്വേഷണ വിധേയമാക്കണം.
10) വേണുഗോപാലൻ നായർ ആശുപത്രിയിൽ എത്തിയതിനുശേഷം ഡോക്ടർമാരോടും പോലീസിനോടും പറഞ്ഞ വിവരങ്ങൾ വിശദമായി ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമാക്കണം.
തിരുവനന്തപുരം.
14-12-2018