തിരുവനന്തപുരം :അഴിമതിയും സ്ത്രീവിഷയ ആരോപണവും ആയിരുന്നു ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ഉണ്ടായിരുന്ന ആരോപണം. സരിതയുടെ ആരോപണം അടക്കം ഒരുപാട് വിഷയങ്ങൾ കേരള ജനത അറിഞ്ഞതാണ് . ഇപ്പോൾ വിവാദമായ വിക്ടേഴ്സ് ചാനലും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കെടുകാര്യസ്തതയിലേക്കാണ് വിരൽ ചൂണ്ടുന്നത് .ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കി കേരളത്തിന്റെ അഭിമാനമായി മാറിയ വിക്‌ടേഴ്‌സ് ചാനൽ ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ അടച്ചുപൂട്ടിയത് അഴിമതിക്ക് അവസരമില്ലാത്തതിനാൽ ആയിരുന്നു എന്നും റിപ്പോർട്ട് !ഉപകരണങ്ങൾ നവീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് 2015 സെപ്‌തംബറിൽ വിക്ടേഴ്‌സിന്റെ സംപ്രേഷണം നിലച്ചത്.
ഐഎസ്ആർഒ എംപാനൽ ചെയ്‌ത കമ്പനിയിലൂടെ മാത്രമേ ഉപകരണങ്ങൾ വാങ്ങാനാകൂ എന്ന നിലപാട് അംഗീകരിക്കാൻ അന്നത്തെ വിദ്യാഭ്യാസവകുപ്പ് തയ്യാറായില്ല. “ഹ്യൂസ്’ എന്ന ഒരു കമ്പനിമാത്രം ആ പട്ടികയിൽ ഉണ്ടായിരുന്നതിനാൽ കമീഷനും അഴിമതിക്കും അവസരമില്ലാത്തതായിരുന്നു കാരണം എന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു . ഇതോടെ ചാനലിന്റെ സംപ്രേഷണം നിലച്ചു.
ഉപകരണങ്ങൾ നവീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽനിന്ന് തുക വാങ്ങേണ്ടത് വിക്ടേഴ്‌സ് ചാനൽ നടത്തുന്ന ഐടി അറ്റ് സ്‌കൂൾ ആണ്. സംപ്രേഷണം തടസ്സപ്പെടുമെന്ന് ഐടി അറ്റ് സ്‌കൂൾ മേധാവിയായ കെ പി നൗഫലിനെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. അന്നത്തെ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ അടുപ്പക്കാരനും മലപ്പുറത്തെ ലീഗ് പഞ്ചായത്ത് അംഗത്തിന്റെ മകനുമായ ഐടി അറ്റ് സ്‌കൂൾ എക്സിക്യൂട്ടീവ് ഡയറക്‌ടർ നൗഫലിന്റെ നിയമനവും ഏറെ വിവാദമായതാണ്.
ഐഎഎസുകാരെ നിയമിക്കേണ്ട വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടർസ്ഥാനത്ത് നിയമവിരുദ്ധമായി സ്ഥിരനിയമനം നൽകിയ നൗഫലിന് ഐടി അറ്റ് സ്കൂളിന്റെ അധിക ചുമതലയാണ് നൽകിയിരുന്നത്. പരീക്ഷാനടത്തിപ്പിലെന്നപോലെ സർക്കാരിനെ എതിർക്കാൻ ഒന്നുമില്ലാതെ വന്നപ്പോഴാണ് വിക്ടേഴ്‌സിന്റെ പിതൃത്വം അവകാശപ്പെട്ട് ഉമ്മൻചാണ്ടി രംഗത്തെത്തിയത്.