‘ഗോമാതാവിന്’ വിഎച്ച്പി പ്രവര്‍ത്തകരുടെ തൊഴി; ചിത്രങ്ങള്‍ വൈറലാകുന്നു…

 

ന്യൂഡല്‍ഹി :പശുവിനെ ദൈവമായി ആരാധിച്ച് ഗോമാംസ വിവാദം ഇന്ത്യയില്‍ രൂക്ഷമായിരിക്കെ വിരോധാഭാസം . വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ട് പോകുന്നതിനിടെ വഴിയില്‍ തടസമായി കിടന്ന പശുക്കളെ വിഎച്ച്പി പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. റോഡരികില്‍ കിടക്കുകയായിരുന്ന പശുവിനെ തല്ലുകയും കാലുകള്‍ കൊണ്ടു ചവിട്ടുകയും ചെയ്യുന്ന വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.VHP-WORKERS-large570
സിംഗാളിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ നടന്ന റാലിക്കിടെയാണ് സംഭവങ്ങള്‍ അരങ്ങേറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സംഭവത്തിന് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിഎച്ച്പി വക്താവ് ശരദ് ശര്‍മ വ്യക്തമാക്കി. പശുവിനോട് അപമര്യാദയായി വിഎച്ച്പി ഒരിക്കലും പെരുമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Top