കൊച്ചി:കോളേജ് റീയൂണിയന് കണ്ടുമുട്ടിയ സഹപാഠികകൾക്ക് പ്രണയം മൊട്ടിട്ടു, ഭർത്താവും പെണ്‍സുഹൃത്തും ചേര്‍ന്നു ഭാര്യയെ കൊന്നു. മൃതദേഹം കുറ്റിക്കാട്ടിൽ തളളിയ പ്രതികളെ അറസ്റ്റു ചെയ്തു. കാമുകിയുമായി ചേർന്ന് ഭാര്യയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും സുഹൃത്ത് സുനിതയും പൊലീസ് പിടിയിലായി. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. തൃപ്പൂണിത്തുറ ഉദയംപേരൂർ ആമേട അമ്പലത്തിനു സമീപം വാടകയക്ക് താമസിച്ചിരുന്ന ചേർത്തല സ്വദേശി വിദ്യയാണ് കൊല്ലപ്പെട്ടത്..കോട്ടയം ചങ്ങനാശേരി സ്വദേശി പ്രേം കുമാറും തിരുവനന്തപുരത്ത് നഴ്‌സിംഗ് സൂപ്രണ്ട് ആയ സുനിത ബേബിയും സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചിരുന്നവരാണ്.
കഴിഞ്ഞ സെപ്റ്റംബർ 20ന് ഇവരെ ഭർത്താവും കാമുകിയും ചേർന്ന് തിരുവനന്തപുരം പേയാടുള്ള സുഹൃത്തിന്റെ വില്ലയിൽ എത്തിച്ച് മദ്യം നൽകിയ ശേഷം 21ന് പുലർച്ചെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം തിരുനെൽവേലിയിലെത്തിച്ച് ഹൈവേയിൽ കാടു നിറഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചതായി പൊലീസ് പറയുന്നു. വിദ്യയുടെ ഫോൺ ദീർഘദൂര ട്രെയിനിൽ ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു.മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം സ്വദേശിനായ വനിതാ സുഹൃത്ത് സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ്. ഭാര്യയെ കാണാനില്ലെന്നു കാണിച്ച് യുവതിയുടെ ഭർത്താവ് പ്രേംകുമാർ സെപ്റ്റംബർ 22ന് ഉദംയപേരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
96 സിനിമ ഇറങ്ങിയതിന് ശേഷം സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരെല്ലാം ചേര്‍ന്ന ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പദ്ധതിയിട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവിടെ വെച്ചാണ് സുനിതയും പ്രേം കുമാറും വീണ്ടും കണ്ട് മുട്ടിയത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് ശേഷം പിരിഞ്ഞെങ്കിലും ഇരുവരും സൗഹൃദം തുടര്‍ന്നു. ഫോണ്‍ വഴി നിരന്തരം ബന്ധപ്പെട്ട ഇരുവരും അടുപ്പത്തിലായി. സുനിത വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. അടുത്തിടെയാണ് ഭാര്യ വിദ്യയ്‌ക്കൊപ്പം ഉദയംപേരൂരിലെ ആമേട എന്ന സ്ഥലത്തെ വാടകവീട്ടിലേക്ക് പ്രേംകുമാര്‍ താമസം മാറിയത്. സുനിതയുമായുളള പ്രേംകുമാറിന്റെ അടുപ്പത്തെ കുറിച്ച് വിദ്യ അറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി.സുനിതയുടെ പേരില്‍ പ്രേംകുമാറും വിദ്യയും തമ്മില്‍ വഴക്കുകള്‍ നടന്നിരുന്നു. ഇതോടെയാണ് വിദ്യയെ ഒഴിവാക്കാന്‍ സുനിതയുമായി ചേര്‍ന്ന് പ്രേം കുമാര്‍ പദ്ധതിയിട്ടതെന്ന് പോലീസ് പറയുന്നു. ആയുര്‍വേദ ചികിത്സയുടെ പേര് പറഞ്ഞ് പ്രേം കുമാര്‍ വിദ്യയെ തിരുവനന്തപുരത്ത് എത്തിച്ചു. ഒരു സുഹൃത്തിന്റെ വില്ലയിലാണ് ഇരുവരും അന്ന് താമസിച്ചത്. അതേ വില്ലയില്‍ മറ്റൊരു മുറിയില്‍ സുനിതയും ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ 21ന് പുലര്‍ച്ചെയോടെ വിദ്യയ്ക്ക് മദ്യം നല്‍കിയ ശേഷം കിടപ്പ് മുറിയില്‍ വെച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വിദ്യയുടെ മൃതദേഹം കുളിമുറിയിലേക്ക് മാറ്റി. പിന്നീട് കാറില്‍ കയറ്റി തിരുനെല്‍വേലിയില്‍ എത്തിച്ചു. ഹൈവേയ്ക്ക് സമീപത്തുളള കുറ്റിക്കാട്ടിലാണ് പ്രതികള്‍ മൃതദേഹം ഉപേക്ഷിച്ചത്.നാട്ടിലേക്ക് മടങ്ങി എത്തിയ പ്രേം കുമാര്‍ ആദ്യം ചെയ്തത് പോലീസ് സ്‌റ്റേഷനില്‍ പോയി ഭാര്യയെ കാണാനില്ല എന്ന് പരാതി കൊടുക്കുക ആയിരുന്നു. നേരത്തെ രണ്ട് മൂന്ന് തവണ വിദ്യയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. അതുകൊണ്ട് തന്നെ സംശയിക്കില്ലെന്ന് പ്രേംകുമാര്‍ കരുതി. മാത്രമല്ല ഗോവയില്‍ പഠിക്കുന്ന മകളെ കാണാനും ഇടയ്ക്ക് വിദ്യ പോകാറുണ്ടായിരുന്നു.
വിദ്യയുടെ മൊബൈല്‍ ഫോണ്‍ പ്രേം കുമാര്‍ തീവണ്ടിയില്‍ ഉപേക്ഷിച്ചു. നേത്രാവതി എക്‌സ്പ്രസ് ട്രെയിനിലെ ഡസ്റ്റ് ബിന്നിലാണ് ഫോണ്‍ ഉപേക്ഷിച്ചത്. ഫോണ്‍ ട്രെയ്‌സ് ചെയ്ത പോലീസ് ലൊക്കേഷന്‍ ബീഹാര്‍ ആണെന്നാണ് പോലീസ് കണ്ടെത്തിയത്. ആ വഴിക്ക് അന്വേഷണം നടക്കവേയാണ് പ്രേം കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതായി പോലീസ് അറിയുന്നത്.മാത്രമല്ല ഇയാള്‍ വാടകവീട് മാറിയതും പോലീസില്‍ സംശയമുണ്ടാക്കി. അതിനിടെ വിദ്യയുടെ മൃതദേഹം തിരുനെല്‍വേലിയിലെ കുറ്റിക്കാട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്തത് കൊണ്ട് പോലീസ് തന്നെ മറവ് ചെയ്തു.
പ്രേംകുമാറുമായി ബന്ധം തുടങ്ങിയതിനു ശേഷമാണ് ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് സുനിത തിരുവനന്തപുരത്ത് എത്തിയത്. ഇരുവരും ഒന്നിച്ചു താമസവും തുടങ്ങി. ഭർത്താവും മക്കളുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു എന്നാണ് സുനിത പൊലീസിനു നൽകിയ മൊഴിയിലുള്ളത്. ഇവരുടെ ഭർത്താവും മൂന്നു മക്കളും നിലവിൽ ഹൈദരാബാദിൽ തന്നെയാണുള്ളത്.വിദ്യയും പ്രേംകുമാറും തമ്മിൽ കുടുംബകലഹം പതിവായിരുന്നു. വഴക്കിനെ തുടർന്ന് വിദ്യ മുന്നറിയിപ്പില്ലാതെ വീട് വിട്ടുപോകുന്നത് പതിവായിരുന്നു. ഇതും പ്രേംകുമാർ മുതലെടുത്തു. എന്നാൽ വിദ്യയെ കാണാനില്ലെന്നു പരാതി നല്‍കിയ ശേഷം പ്രേംകുമാറിനെ പറ്റി ഏറെ നാള്‍ വിവരമൊന്നും ഇല്ലാതിരുന്നതും പൊലീസില്‍ സംശയം ജനിപ്പിച്ചു. ഇതിനിടെ ഉദയംപേരൂർ ആമേട അമ്പലത്തിനു സമീപത്തെ വീട് വാടക വീട് ഒഴിഞ്ഞതും മുൻകൂർ ജാമ്യത്തിനു ശ്രമിച്ചതും സംശയം ബലപ്പെടുത്തി.
പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ കഴിഞ്ഞ െവള്ളിയാഴ്ച പ്രേംകുമാർ വാട്സാപ് സന്ദേശത്തിലൂടെ പൊലീസിനോടു കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരുച്ചിറപ്പള്ളി പൊലീസുമായി ബന്ധപ്പെട്ടാണ് വിദ്യയുടെ മൃതദേഹം കണ്ടെത്തി. തിരുച്ചിറപ്പള്ളി പൊലീസ് അയച്ചു കൊടുത്ത മൃതദേഹത്തിന്റെ ചിത്രം പ്രേംകുമാർ തിരിച്ചറിയുകയും ചെയ്തു.