കൊച്ചി: ഭർത്താവും കാമുകിയും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പ്രേംകുമാറിന് തന്നേക്കാൾ പ്രായക്കൂടുതലുള്ള സ്ത്രീകളോട് ഇയാൾക്ക് ആസക്തി കൂടുതലായി ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ മറ്റേതെങ്കിലും സ്ത്രീകൾ ഇയാളുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിക്കാനും പ്രതികൾ ശ്രമിച്ചു. വിദ്യയുടെ രണ്ടാം ഭർത്താവ് പ്രേംകുമാറിന്റെ നിർദേശപ്രകാരമായിരുന്നു ഈ ശ്രമം.ഇതിനായി തിരുവനന്തപുരത്തെ ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ടായിരുന്ന രണ്ടാം പ്രതി സുനിത ബേബി ആശുപത്രിയിൽ നിന്ന് സർജിക്കൽ ബ്ലേഡ് കൈയിൽ കരുതിയിരുന്നു.
കൊലപാതകത്തിനു ശേഷം വിദ്യയുടെ കാലിൽ സുനിത ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞു. മുറിവുണ്ടായ ഭാഗത്തുനിന്ന് രക്തം അമിതമായി പ്രവഹിക്കുന്നതു കണ്ട് ഇരുവരും ഭയപ്പെട്ടു. തുടർന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.മൃതദേഹം വെട്ടി നുറുക്കി എവിടെയെങ്കിലും നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവർ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിനായി ഉപയോഗിച്ച സർജിക്കൽ ബ്ലേഡ് പോലീസിനു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രേംകുമാറിന്റെ ഭാര്യ ചേർത്തല സ്വദേശി വിദ്യ (48) യാണു കൊല്ലപ്പെട്ടത്.
പ്രേംകുമാറുമായുള്ള ബന്ധത്തിലുള്ള മകളുടെ കാര്യത്തിൽ വിദ്യക്ക് ഭയം ഉണ്ടായതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തേവര കസബ പോലീസ് സ്റ്റേഷനിൽ പ്രേംകുമാറിനെതിരേ മുൻപ് ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യാർഡ് ക്ലബിലെ തിരിമറിയുമായി ബന്ധപ്പെട്ടതായിരുന്നു അത്. തേവരയിൽ താമസിച്ചിരുന്ന ഇവർ ഇതിനെത്തുടർന്നാണ് ഉദയംപേരൂരിലേക്ക് താമസം മാറ്റിയത്.മൃതദേഹം കൊണ്ടുപോയ പ്രേംകുമാറിന്റെ ഷെവർലെ ബീറ്റ് കാർ തിരുവനന്തപുരത്തെ ഒരു സെക്കൻഡ് ഹാൻഡ് ഷോപ്പിൽ ഇയാൾ വിൽക്കുകയുണ്ടായി. ഈ കാർ കണ്ടെത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചിട്ടുണ്ട്.
വിദ്യയുടെ ആദ്യ വിവാഹത്തില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രേകുമാറുമായി ഇവര്‍ ജീവിക്കാന്‍ തുടങ്ങിയത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. ഹൈന്ദ്രബാദില്‍ നഴ്സായ സുനിത മൂന്നു കുട്ടികളുടെ അമ്മയാണ്.കാമുകിക്കൊപ്പം കഴിയാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേം കുമാറിന്റെ പെരുമാറ്റത്തിൽ മൂത്ത കുട്ടിക്ക് ഭയവും സംശയവുമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപഴ്സൻ അഡ്വക്കേറ്റ് സുനന്ദയാണ് ഇതു സംബന്ധിച്ച് കാര്യങ്ങൾ വെളിപ്പെടുത്തിയത് .
സ്കൂള്‍ പഠനകാലത്ത് പ്രേംകുമാറും സുനിതയും ഒന്നിച്ച് പഠിച്ചതാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രേകുമാറിന് സുനിതയോട് പ്രണയം ഉണ്ടായതായി പറയുന്നു. ഇതിനിടയില്‍ സ്കൂള്‍ റീ യൂണിയനില്‍ ഇരുവരും വീണ്ടും കണ്ടുമുട്ടി. പിന്നീട് ചാറ്റിംഗും ഫോണുവിളികളും പതിവാക്കിയിരുന്നു. ഇരുവരും ഒന്നിച്ചു താമസിക്കാന്‍ തീരുമാനിച്ചതോടെയാണ് എങ്ങനെയെങ്കിലും ആദ്യഭാര്യയായ വിദ്യയെ ഒഴിവാക്കാന്‍ പ്രേംകുമാര്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്തെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന സുനിത ഇതിനായി കരുക്കള്‍ നീക്കി. മുന്‍ നിശ്ചയിച്ച പ്രകാരം കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് വിദ്യയെ തിരുവനന്തപുരത്തെ വില്ലയില്‍ എത്തിപ്പിച്ച് അമിതമായി മദ്യം നല്കി ഇരുവരും ചേര്‍ന്ന് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം മൃതദേഹം തിരുനെല്‍വേലിയിലെ ഹൈവേയ്ക്കടുത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി തള്ളി.
നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച ഇയാള്‍ ഉദയംപേരൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആദ്യം മുതല്‍ തന്നെ പോലീസിന് ഇയാളില്‍ സംശയമുണ്ടായിരുന്നു. പലപ്പോഴും പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിച്ചിരുന്നത്. ഇയാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്ക് വരെ പൊളിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് പോലീസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഇയാള്‍ പരാതി നല്‍കിയിരുന്നു.
ഇതിനിടയില്‍ വിദ്യയുമായുള്ള ബന്ധത്തിലുള്ള മക്കളുടെ സംരക്ഷണയെ ചൊല്ലി സുനിതയുമായി ചെറിയ തോതില്‍ വഴക്ക് ഉണ്ടായതായി പോലീസ് പറയുന്നു. ഇത് പ്രേംകുമാറിനെ സുനിതയ്ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്ന് സുനിതയും താനും ചേര്‍ന്നാണ് വിദ്യയെ കൊന്നതെന്ന് ഇയാള്‍ പോലീസിന് വാട്സ്ആപ്പ് സന്ദേശം അയയ്ക്കുകയായിരുന്നു. ഇതോടെ പോലീസിന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.
വിദ്യയുടെ കൊലപാതകത്തിനുശേഷം മൊബൈല്‍ഫോണ്‍ ഇയാള്‍ നേത്രാവതി എക്സ്പ്രസിലെ ബാത്ത്റൂമില്‍ വെസ്റ്റ്ബിന്നില് ഉപേക്ഷിച്ചിരുന്നു. സൈബർ സെല്‍ അന്വേഷണത്തില്‍ പൂനെ ആയിരുന്നു ലൊക്കേഷന്‍ കാണിച്ചത്. വിദ്യ മുമ്പ് രണ്ടു തവണ നാടുവിട്ടു പോയിട്ടുള്ളതാണ്. അന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഉപേക്ഷിച്ചതിലൂടെ അവര്‍ വീണ്ടും നാടുവിട്ടുവെന്ന് വരുത്തി തീര്‍ക്കാനും പ്രേംകുമാര്‍ ശ്രമിച്ചിരുന്നു.
അമ്മയെവിടെ പോയാലും തന്നെ വിളിച്ച് വിവരം അറിയിക്കുമെന്ന് വിദ്യയുടെ ആദ്യവിവാഹത്തിലെ മകൾ പോലീസിന് മൊഴി നൽകിയിരുന്നു. മക്കളെ നോക്കാന്‍ സാധിക്കിലെന്ന നിലപാടിൽ സുനിത ഹൈദരബാദിലെക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ സുനിതയെ പ്രതിയാക്കി ബഹ്റിനിലേക്ക് പോകാനുള്ള ശ്രമവും പ്രേകുമാര്‍ നടത്തിയിരുന്നു.