വിദ്യ കൊലക്കേസ്; ഒരു പ്രതിയെ കൂടി തിരിച്ചറിഞ്ഞു..വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താനും ഡിഎന്‍എ പരിശോധനയക്ക് വിധേയമാക്കാനും തീരുമാനിച്ചു

കൊച്ചി: കാമുകിക്കൊപ്പം താമസിക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചയാളെ തിരിച്ചറിഞ്ഞു. തെളിവ് നശിപ്പിക്കാന്‍ സുനിതയ്ക്കും പ്രേംകുമാറിനും സഹായം ചെയ്തയാളെയാണ് തിരിച്ചറിഞ്ഞത്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ മറവ് ചെയ്ത വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താനും ഡിഎന്‍എ പരിശോധനയക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മൃതദേഹം വിദ്യയുടെത് തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിച്ചില്ലെങ്കില്‍ കേസിനെ ബാധിക്കുമെന്ന് നിയമവിദ്ഗധര്‍ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനയ്ക്കും തീരുമാനിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രേം കുമാറിനെയും സുനിതയെയും ഉദയംപേരൂരിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഇന്ന് തെളിവെടുത്തു. വിദ്യയും പ്രേംകുമാറും താമസിച്ച വാടക വീട്ടിലാണ് ആദ്യം എത്തിയത്. തുടര്‍ന്ന് കയര്‍ വാങ്ങിയ കടയിലും മദ്യം വാങ്ങിയ ബിവറേജസ് ഔട്ട്‌ലെറ്റിലും തെളിവെടുത്തു. കൂടുതല്‍ തെളിവെടുപ്പിനായി നാളെ ഇരുവരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.തിരുവനന്തപുരത്ത് വച്ചാണ് പ്രേംകുമാറും സുനിതയും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം തമിഴ്‌നാട്ടിലെ വള്ളിയൂരില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം കാമുകി സുനിതക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേം കുമാറിന്റെ പെരുമാറ്റത്തിൽ മൂത്ത കുട്ടിക്ക് ഭയവും സംശയവുമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. പ്രേംകുമാറും കാമുകി സുനിതയും പൊലീസ് കസ്റ്റഡിയിലാണ്. പ്രേംകുമാറിന്റെ അറസ്റ്റോടെ ഇയാളുടെ രണ്ട് മക്കളും അനാഥ അവസ്ഥയിലാണ്. മൂത്ത പെൺകുട്ടിയെ ഏറ്റെടുക്കാൻ പ്രേംകുമാറിന്റെ വീട്ടുകാർ തയാറായി. എന്നാൽ ഇളയകുട്ടിയെ ഏറ്റെടുക്കാൻ രണ്ട് വീട്ടുകാരും തയാറല്ല. ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപഴ്സൻ അഡ്വക്കേറ്റ് സുനന്ദയുടെ വെളിപ്പെടുത്തൽ ആണ് ഇതു സംബന്ധിച്ച് മനോരമ ന്യൂസ് പുറത്ത് വിട്ടത് .

 

Top