വിദ്യ കൊലക്കേസ് പ്രതി പ്രേംകുമാറിന് ആസക്തി കൂടുതല്‍ തന്നേക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീകളോട്;പ്രേംകുമാറും സുനിതയും പ്രണയം തുടങ്ങിയത് ഒമ്പതാം ക്ലാസ് മുതല്‍. മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കാനും പ്രതികള്‍ ശ്രമിച്ചു.

കൊ​ച്ചി: ഭ​ർ​ത്താ​വും കാ​മു​കി​യും ചേ​ർ​ന്ന് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രതിയായ പ്രേംകുമാറിന് ത​ന്നേ​ക്കാ​ൾ പ്രാ​യ​ക്കൂ​ടു​ത​ലു​ള്ള സ്ത്രീ​ക​ളോ​ട് ഇ​യാ​ൾ​ക്ക് ആ​സ​ക്തി കൂ​ടു​ത​ലാ​യി ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ മ​റ്റേ​തെ​ങ്കി​ലും സ്ത്രീ​ക​ൾ ഇ​യാ​ളു​ടെ വ​ല​യി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.കൊ​ല്ല​പ്പെ​ട്ട വി​ദ്യ​യു​ടെ മൃ​ത​ദേ​ഹം വെ​ട്ടി​നു​റു​ക്കി പെ​ട്ടി​യി​ലാ​ക്കി ഉ​പേ​ക്ഷി​ക്കാ​നും പ്ര​തി​ക​ൾ ശ്ര​മി​ച്ചു. വി​ദ്യ​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വ് പ്രേം​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ഈ ​ശ്ര​മം.ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സിം​ഗ് സൂ​പ്ര​ണ്ടാ​യി​രു​ന്ന ര​ണ്ടാം പ്ര​തി സു​നി​ത ബേ​ബി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് സ​ർ​ജി​ക്ക​ൽ ബ്ലേ​ഡ് കൈ​യി​ൽ ക​രു​തി​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം വി​ദ്യ​യു​ടെ കാ​ലി​ൽ സു​നി​ത ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് വ​ര​ഞ്ഞു. മു​റി​വു​ണ്ടാ​യ ഭാ​ഗ​ത്തു​നി​ന്ന് ര​ക്തം അ​മി​ത​മാ​യി പ്ര​വ​ഹി​ക്കു​ന്ന​തു ക​ണ്ട് ഇ​രു​വ​രും ഭ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ആ ​ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.മൃ​ത​ദേ​ഹം വെ​ട്ടി നു​റു​ക്കി എ​വി​ടെ​യെ​ങ്കി​ലും നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച സ​ർ​ജി​ക്ക​ൽ ബ്ലേ​ഡ് പോ​ലീ​സി​നു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്രേം​കു​മാ​റി​ന്‍റെ ഭാ​ര്യ ചേ​ർ​ത്ത​ല സ്വ​ദേ​ശി വി​ദ്യ (48) യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

പ്രേം​കു​മാ​റു​മാ​യു​ള്ള ബ​ന്ധ​ത്തി​ലു​ള്ള മ​ക​ളു​ടെ കാ​ര്യ​ത്തി​ൽ വി​ദ്യ​ക്ക് ഭ​യം ഉ​ണ്ടാ​യ​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. തേ​വ​ര ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്രേം​കു​മാ​റി​നെ​തി​രേ മു​ൻ​പ് ഒ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. യാ​ർ​ഡ് ക്ല​ബി​ലെ തി​രി​മ​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു അ​ത്. തേ​വ​ര​യി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​വ​ർ ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഉ​ദ​യം​പേ​രൂ​രി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്.മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ പ്രേം​കു​മാ​റി​ന്‍റെ ഷെ​വ​ർ​ലെ ബീ​റ്റ് കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് ഷോ​പ്പി​ൽ ഇ​യാ​ൾ വി​ൽ​ക്കു​ക​യു​ണ്ടാ​യി. ഈ ​കാ​ർ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​ദ്യ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ല്‍ മൂ​ന്നു കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പ്രേ​കു​മാ​റു​മാ​യി ഇ​വ​ര്‍ ജീ​വി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ഈ ​ബ​ന്ധ​ത്തി​ല്‍ ഇ​വ​ര്‍​ക്ക് ഒ​രു ആ​ണ്‍​കു​ട്ടി​യും പെ​ണ്‍​കു​ട്ടി​യു​മു​ണ്ട്. ഹൈ​ന്ദ്ര​ബാ​ദി​ല്‍ ന​ഴ്‌​സാ​യ സു​നി​ത മൂ​ന്നു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​ണ്.കാമുകിക്കൊപ്പം കഴിയാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രേം കുമാറിന്റെ പെരുമാറ്റത്തിൽ മൂത്ത കുട്ടിക്ക് ഭയവും സംശയവുമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർപഴ്സൻ അഡ്വക്കേറ്റ് സുനന്ദയാണ് ഇതു സംബന്ധിച്ച് കാര്യങ്ങൾ വെളിപ്പെടുത്തിയത് .

സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് പ്രേം​കു​മാ​റും സു​നി​ത​യും ഒ​ന്നി​ച്ച് പ​ഠി​ച്ച​താ​ണ്. ഒ​മ്പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ പ്രേ​കു​മാ​റി​ന് സു​നി​ത​യോ​ട് പ്ര​ണ​യം ഉ​ണ്ടാ​യ​താ​യി പ​റ​യു​ന്നു. ഇ​തി​നി​ട​യി​ല്‍ സ്‌​കൂ​ള്‍ റീ ​യൂ​ണി​യ​നി​ല്‍ ഇ​രു​വ​രും വീ​ണ്ടും ക​ണ്ടു​മു​ട്ടി. പി​ന്നീ​ട് ചാ​റ്റിം​ഗും ഫോ​ണു​വി​ളി​ക​ളും പ​തി​വാ​ക്കി​യി​രു​ന്നു. ഇ​രു​വ​രും ഒ​ന്നി​ച്ചു താ​മ​സി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് എ​ങ്ങ​നെ​യെ​ങ്കി​ലും ആ​ദ്യ​ഭാ​ര്യ​യാ​യ വി​ദ്യ​യെ ഒ​ഴി​വാ​ക്കാ​ന്‍ പ്രേം​കു​മാ​ര്‍ തീ​രു​മാ​നി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തി​രു​ന്ന സു​നി​ത ഇ​തി​നാ​യി ക​രു​ക്ക​ള്‍ നീ​ക്കി. മു​ന്‍ നി​ശ്ച​യി​ച്ച പ്ര​കാ​രം ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 20-ന് ​വി​ദ്യ​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ല്ല​യി​ല്‍ എ​ത്തി​പ്പി​ച്ച് അ​മി​ത​മാ​യി മ​ദ്യം ന​ല്‍​കി ഇ​രു​വ​രും ചേ​ര്‍​ന്ന് ക​യ​ര്‍ ക​ഴു​ത്തി​ല്‍ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​തി​നു​ശേ​ഷം മൃ​ത​ദേ​ഹം തി​രു​നെ​ല്‍​വേ​ലി​യി​ലെ ഹൈ​വേ​യ്ക്ക​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി ത​ള്ളി.

നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ ശേ​ഷം ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച ഇ​യാ​ള്‍ ഉ​ദ​യം​പേ​രൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ആ​ദ്യം മു​ത​ല്‍ ത​ന്നെ പോ​ലീ​സി​ന് ഇ​യാ​ളി​ല്‍ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. പ​ല​പ്പോ​ഴും പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യാ​ണ് ഇ​യാ​ള്‍ സം​സാ​രി​ച്ചി​രു​ന്ന​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് വ​രെ പൊ​ളി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് ഇ​യാ​ള്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​തി​നി​ട​യി​ല്‍ വി​ദ്യ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ലു​ള്ള മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യെ ചൊ​ല്ലി സു​നി​ത​യു​മാ​യി ചെ​റി​യ തോ​തി​ല്‍ വ​ഴ​ക്ക് ഉ​ണ്ടാ​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഇ​ത് പ്രേം​കു​മാ​റി​നെ സു​നി​ത​യ്‌​ക്കെ​തി​രെ തി​രി​യാ​ന്‍ പ്രേ​രി​പ്പി​ച്ചു. തു​ട​ര്‍​ന്ന് സു​നി​ത​യും താ​നും ചേ​ര്‍​ന്നാ​ണ് വി​ദ്യ​യെ കൊ​ന്ന​തെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​ന് വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശം അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സി​ന് കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യി.

വി​ദ്യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം മൊ​ബൈ​ല്‍​ഫോ​ണ്‍ ഇ​യാ​ള്‍ നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ലെ ബാ​ത്ത്‌​റൂ​മി​ല്‍ വെ​സ്റ്റ്ബി​ന്നി​ല്‍ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. സൈ​ബ​ർ സെ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ പൂ​നെ ആ​യി​രു​ന്നു ലൊ​ക്കേ​ഷ​ന്‍ കാ​ണി​ച്ച​ത്. വി​ദ്യ മു​മ്പ് ര​ണ്ടു ത​വ​ണ നാ​ടു​വി​ട്ടു പോ​യി​ട്ടു​ള്ള​താ​ണ്. അ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മൊ​ബൈ​ല്‍ ഉ​പേ​ക്ഷി​ച്ച​തി​ലൂ​ടെ അ​വ​ര്‍ വീ​ണ്ടും നാ​ടു​വി​ട്ടു​വെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​നും പ്രേം​കു​മാ​ര്‍ ശ്ര​മി​ച്ചി​രു​ന്നു.

അ​മ്മ​യെ​വി​ടെ പോ​യാ​ലും ത​ന്നെ വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​മെ​ന്ന് വി​ദ്യ​യു​ടെ ആ​ദ്യ​വി​വാ​ഹ​ത്തി​ലെ മ​ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. മ​ക്ക​ളെ നോ​ക്കാ​ന്‍ സാ​ധി​ക്കി​ലെ​ന്ന നി​ല​പാ​ടി​ൽ സു​നി​ത ഹൈ​ദ​ര​ബാ​ദി​ലെ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ സു​നി​ത​യെ പ്ര​തി​യാ​ക്കി ബ​ഹ്‌​റി​നി​ലേ​ക്ക് പോ​കാ​നു​ള്ള ശ്ര​മ​വും പ്രേ​കു​മാ​ര്‍ ന​ട​ത്തി​യി​രു​ന്നു.

Top