മാലാഖയുടെ മുഖമുള്ള നേഴ്‌സ് ! കൊലയ്ക്കു ശേഷം കിടന്നുറങ്ങി; മൃതദേഹത്തിന്റെ തോളത്ത് കയ്യിട്ട് സുനിത കാറിലിരുന്നു.കാമുകിക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു മുന്‍മന്ത്രിക്കും പങ്കുള്ളതായി ആരോപണം

കൊച്ചി :കാമുകിയെ വിവാഹം കഴിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹം വില്ലയിൽ സൂക്ഷിച്ചത് 14 മണിക്കൂർ. സെപ്റ്റംബർ 21നു പുലർച്ചെ രണ്ടു മണിയോടെ തിരുവനന്തപുരത്തെ പേയാട്ടെ വില്ലയിൽ വച്ച് വിദ്യയെ കൊലപ്പെടുത്തി മൃതദേഹം ശുചിമുറിയിലേക്ക് മാറ്റിയശേഷം ഭർത്താവ് പ്രേംകുമാറും കാമുകി സുനിതയും കിടന്നുറങ്ങി.രാവിലെ, സുനിത പതിവുപോലെ ആശുപത്രിയിൽ ജോലിക്കു പോയി. പ്രേംകുമാറാകട്ടെ, കറങ്ങി നടന്നു സമയം കളഞ്ഞു. ക്ഷമകെട്ട്, പ്രേംകുമാർ തന്നെ 2 മണിയോടെ ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. മൃതദേഹം മറവു ചെയ്യാൻ, പ്രേംകുമാർ ഒരു സഹപാഠിയുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല.

അതേസമയം സംഭവത്തില്‍ കൂടുതല്‍പേര്‍ക്കു പങ്കുള്ളതായി പോലീസ്‌ സംശയിക്കുന്നു. പ്രതികള്‍ക്കു വില്ലയില്‍ കഴിയാന്‍ ചില ഉന്നതര്‍ സഹായം നല്‍കിയതായി സൂചന ലഭിച്ചിട്ടുണ്ട്‌. പ്രേംകുമാറിന്റെ മൊബൈല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്‌. ഇയാള്‍ക്ക്‌ ഉന്നത രാഷ്‌ട്രീയ നേതാക്കളുമായി ബന്ധമുണ്ടെന്നു സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ഒരു മുന്‍മന്ത്രിയുമായി പ്രേംകുമാര്‍ നിരവധി തവണ സംഭവ ശേഷം ബന്ധപ്പെട്ടിട്ടുണ്ടെന്നാണു സൂചന. കൊലപാതകത്തിനുശേഷം യുവതിയുടെ മൃതദേഹം തിരുനെല്‍വേലിവരെ കാറില്‍ കൊണ്ടുപോകാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.വിദ്യയുടെ മൃതദേഹം 21നു വൈകിട്ട് പ്രേമും സുനിതയും ചേർന്ന് കാറിൽ കൊണ്ടുപോയി. മൃതദേഹം കാറിൽ കയറ്റി പിൻസീറ്റിൽ ഇരുത്തുകയായിരുന്നു.മൃതദേഹം ചരിഞ്ഞു വീഴാതിരിക്കാൻ പിന്നിൽ തോളിൽ കയ്യിട്ട് സുനിതയും ഇരുന്നുവെന്ന് പൊലീസ് പറയുന്നു. തിരുനെൽവേലി – നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിൽ ഏർവാടി ഓവർബ്രിജിനു സമീപത്തെ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവും കാമുകിയും ചേര്‍ന്നു കൊലപ്പെടുത്തിയ വിദ്യ അവസാനമായി ചാരമംഗലത്തെ വീട്ടിലെത്തിയത്‌ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍. ദീര്‍ഘനാളെത്തെ ഇടവേളയ്‌ക്ക്‌ ശേഷം കഴിഞ്ഞ ഓഗസ്‌റ്റിലാണ്‌ വിദ്യ വീട്ടിലെത്തിയത്‌. കഞ്ഞിക്കുഴി പഞ്ചായത്ത്‌ ആറാം വാര്‍ഡില്‍ പുത്തനമ്പലം പോലേച്ചിറയില്‍ (പുതിയാപറമ്പില്‍)പരേതനായ തമ്പിയുടെയും സുന്ദരമ്മാളിന്റെയും മകളാണു വിദ്യ. 28 വര്‍ഷം മുമ്പായിരുന്നു ചേര്‍ത്തല സ്വദേശിയുമായുള്ള വിദ്യയുടെ ആദ്യ വിവാഹം. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്‌.

സെപ്റ്റംബർ 20നാണ് പ്രേംകുമാർ വിദ്യയുടെ ഫോൺ എറണാകുളത്തു നേത്രാവതി എക്സ്പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയിൽ ഇട്ടത്. പിന്നീടുണ്ടാകുന്ന അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഈ സിനിമാ തന്ത്രം. പിന്നീട്, കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയായിരുന്നു. അർധരാത്രിയോടെ പേയാട്ടെ വില്ലയിലെത്തി.പ്രേമിന്റെ പ്രേരണയിൽ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങി.

പുലർച്ചെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മുകൾനിലയിലുണ്ടായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പു പരിശോധിച്ച് മരണം ഉറപ്പാക്കി. മൃതദേഹം മറവു ചെയ്ത ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ പ്രേംകുമാർ വിദ്യയെ കാണാനില്ലെന്ന് ഉദയംപേരൂർ പൊലീസിൽ സെപ്റ്റംബർ 23ന് പരാതി നൽകി. സ്റ്റേഷനിലെത്തുമ്പോൾ സുനിത കാറിലുണ്ടായിരുന്നു. ഈ പരാതിയിൽ മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമ്പോൾ പൊലീസിനെ വഴിതെറ്റിക്കാനാണ് ആദ്യമേ ഫോൺ ട്രെയിനിൽ ഉപേക്ഷിച്ചത്.മൂത്ത മകന്‍ വിദേശത്താണ്‌. ആയുര്‍വേദ ഡോക്‌ടറായ ഇളയമകളുടെ വിവാഹത്തിനായാണ്‌ ഇവര്‍ നാട്ടിലെത്തിയത്‌. കുട്ടികളുടെ ചെറുപ്രായത്തിലെ വിദ്യ ചേര്‍ത്തല സ്വദേശിയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. 16 വര്‍ഷം മുന്‍പാണു ചങ്ങനാശേരി സ്വദേശിയായ പ്രേംകുമാറുമായി രജിസ്‌റ്റര്‍ വിവാഹം നടത്തിയത്‌. അതിനുശേഷം കുടുംബവുമായി ബന്ധമില്ലായിരുന്നു. വിദ്യയുടെ മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതും മാതാവ്‌ സുന്ദരമ്മാളാണ്‌. ഓഗസ്‌റ്റ്‌ 25നു നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രേംകുമാറും മക്കളുമൊത്താണു വിദ്യ എത്തിയത്‌.

വിവാഹത്തിനു ക്ഷണിച്ചില്ലെന്ന കാരണം പറഞ്ഞ്‌ പ്രേംകുമാര്‍ തലേന്നു ബന്ധുക്കളുമായി വാക്കുതര്‍ക്കമുണ്ടാക്കി. തര്‍ക്കം പരിഹരിക്കാന്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ പ്രേംകുമാര്‍ വിദ്യയെയും കൂട്ടി പോകുകയായിരുന്നു. പിന്നീട്‌ ഉദയംപേരുരിലെ വാടകവീട്ടില്‍ അന്വേഷിച്ചെത്തിയെങ്കിലും വീട്‌ അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്‌ ഇവരെക്കുറിച്ച്‌ യാതൊരു വിവരവുമില്ലായിരുന്നു. മൂന്നുദിവസം മുമ്പ്‌ പോലീസ്‌ അറിയിച്ചതനുസരിച്ച്‌ ഉദയംപേരൂരിലെത്തിയപ്പോഴാണ്‌ വിവരങ്ങള്‍ അറിഞ്ഞതെന്നും സുന്ദരാമ്മാള്‍ പറഞ്ഞു.

Top