കുടുങ്ങി !…മൈക്രോഫിനാന്‍സ് കേസില്‍ വെളളാപ്പളളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എന്‍ സോമന്‍, കെ.കെ മഹേഷ്, ദിലീപ്കുമാര്‍, നജീബ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികള്‍ക്കെതിരെ സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്vella

വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 20 ദിവസം കൂടി വേണമെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതയില്‍ അറിയിച്ചിരുന്നു. 27 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും രേഖകള്‍ പരിശോധിച്ചെന്ന് വിജിലന്‍സ കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം കോടതി അനുവദിക്കുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമോയെന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്ന് കോടതി അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ താന്‍ തന്നെ നല്‍കിയിട്ടുണ്ടെന്ന് വി.എസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top