കെ.കെ. ശൈലജക്കെതിരെ വിജിലന്‍സ് അന്വേഷണം; ചികിത്സാ ചെലവിന്റെ പേരിലെ തട്ടിപ്പില്‍ കുരുക്ക് വീഴുന്നു

തിരുവനന്തപുരം: ചികിത്സാ ആനുകൂല്യത്തിന്റെ പേരില്‍ അനര്‍ഹമായി തുക എഴുതിച്ചര്‍ത്ത ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തുക. പരാതിയില്‍ കഴമ്പുണ്ടോയെന്ന് വിജിലന്‍സ് പരിശോധിക്കും.

ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം മന്ത്രിയെന്ന പദവി ഉപയോഗിച്ച് കെ.കെ ശൈലജ അനധികൃതമായി കൈപ്പറ്റിയെന്നാണ് ആരോപണം. മെഡിക്കല്‍ റീ -ഇമ്പേഴ്സ്മെന്റിന് ഹാജരാക്കിയ ബില്ലുകളില്‍ ആഹാരത്തിന്റെ ബില്ലും ഉള്‍പ്പെടുട്ടിണ്ടെന്നും അതിനും തുക വാങ്ങിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. ചില ആശുപത്രികളുടെ പേരില്‍ വ്യാജബില്ലും സമര്‍പ്പിച്ചു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇതെല്ലാം നിഷേധിച്ച് മന്ത്രിതന്നെ രംഗത്തെത്തി. ചട്ടപ്രകാരം തന്നെയാണ് ഭര്‍ത്താവ് അടക്കമുള്ള കുടുംബാംഗങ്ങളുടെ ചികിത്സാ സഹായം ഈടാക്കിയത്. മുന്‍ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും എല്ലാം പിന്തുടര്‍ന്ന രീതി തന്നെയാണ് താനും പാലിച്ചത്. മന്ത്രിയെന്ന നിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയോ റീ-ഇമ്പേഴ്സ്മെന്റ് മനടുകയോ ചെയ്തിട്ടില്ല. തുടര്‍ ചികിത്സയ്ക്ക് മാത്രമാണ് ഭര്‍ത്താവ് സ്വകാര്യ ആശുപത്രിയില്‍ പോയതെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ, മന്ത്രി 28,000 രൂപയുടെ കണ്ണട വാങ്ങിയെന്നും ആക്ഷേപം ഉയര്‍ന്നു. കാഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ നിര്‍ദേശിച്ചതുപ്രകാരമാണ് അനുയോജ്യമായ കണ്ണട വാങ്ങിയത്. വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കുക എന്ന ഗൂഢ ലക്ഷ്യമാണുള്ളതെന്നും മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരുന്നു.

Top