ഹരികുമാറിന്റെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് 155 പവൻ സ്വർണം. വിഎസ് ശിവകുമാറിന്റെ ലോക്കര്‍ വിജിലന്‍സ് തുറന്നു..

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ ബിനാമി ഹരികുമാറിന്റെ ലോക്കറില്‍ നിന്ന് വിജിലന്‍സ് സ്വര്‍ണം കണ്ടെടുത്തു. 155 പവന്‍ സ്വര്‍ണ്ണമാണ് വിജിലന്‍സിന്റെ പരിശോധനയില്‍ കണ്ടെടുത്തത്. പുത്തന്‍ ചന്തയിലുള്ള കനറാ ബാങ്കിലെ ലോക്കറില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിഎസ് ശിവകുമാറിന്റെ ലോക്കർ വിജിലൻസ് പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ലെന്നാണ് സൂചന.

ബിനാമികളുടെ പേരിൽ എംഎൽഎ വിഎസ് ശിവകുമാർ അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്ന പരാതിയിലാണ് വിജിലൻസ് ബാങ്ക് ലോക്കറുകൾ പരിശോധിച്ചത്. വിഎസ് ശിവകുമാറിന്റെ ലോക്കർ അന്വേഷണ സംഘം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് ഇത് സഹായകമാകുമെന്ന് വിഎസ് ശിവകുമാർ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കേസിൽ ശിവകുമാറിനൊപ്പം പ്രതിചേർത്തിട്ടുളള ഹരികുമാറിന്റെ ലോക്കറിൽ നിന്ന് വിജിലൻസ് സ്വർണം പിടിച്ചെടുത്തു. ശിവകുമാറിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ഇയാളുടെ ലോക്കറിൽ നിന്ന് 155 പവൻ സ്വർണമാണ് അന്വേഷണ സംഘം കണ്ടെടുത്തത്. ഹരികുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയ വിജിലൻസ്, രണ്ടു ലോക്കറുകളുടെ താക്കോൽ കണ്ടെടുത്തിരുന്നു.

ഡ്രൈവറുടെയും സുഹൃത്തുക്കളുടെയും പേരിൽ ശിവകുമാർ അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്നാണ് കേസ്. ശിവകുമാർ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നത്.

Top