ശിവകുമാർ കുടുക്കിൽ തന്നെ !! പൂട്ടാന്‍ വിജിലന്‍സ്, ബാങ്കില്‍ ഉള്ള ലോക്കര്‍ ഫ്രീസ് ചെയ്തു

അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മുന്‍ മന്ത്രി ശിവകുമാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ് എസ് ബി ഐ യുടെ വെള്ളയമ്പലം ആല്‍ത്തറ ശാഖയില്‍ ഭാര്യ സിന്ധുവിന്റെ പേരില്‍ ലോക്കര്‍ ഉണ്ടെന്ന കാര്യം വിജിലന്‍സ് സ്ഥീരീകരിക്കുന്നത്. എന്നാല്‍ ലോക്കറിന്റെ താക്കോല്‍ എത്ര ആവിശ്യപ്പെട്ടിട്ടും കളഞ്ഞു പോയെന്ന മറുപടിയാണ് ശിവകുമാറും ഭാര്യയും നല്കിയത്. പണ്ട് ഉപയോഗിച്ചിരുന്ന ലോക്കര്‍ ആണെന്നും ഇതില്‍ ഇപ്പോള്‍ ഒന്നും സൂക്ഷിച്ചിട്ടില്ലെന്നും ഭാര്യ നല്കിയ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ഈ മൊഴിയില്‍ വിശ്വാസം വരാത്തതുകൊണ്ടാണ് ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

Top