രാവിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് വിജിലന്‍സ് സംഘം ശിവകുമാറിന്റെ വീട്ടില്‍ എത്തിയത്. ഡ്രൈവര്‍ എത്തിയതറിഞ്ഞ് ഡ്രസ് മാറി ഹാളില്‍ എത്തിയപ്പോഴേക്കും മുന്നില്‍ അന്വേഷണ സംഘം. എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ ശിവകുമാര്‍ പെട്ടെന്ന് ഹാളിലെ ചെയ്‌റില്‍ ഇരുന്നു. വന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വീടു സെര്‍ച്ച് ചെയ്യാനുള്ള ഓര്‍ഡര്‍ കാണിച്ചു. എല്ലാ അലമാരകളും തുറക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ സ്‌ക്കൂളില്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്ന ഭാര്യയും തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസ് കോച്ചിങ് നടത്തുന്ന മൂത്ത മകളും ഹാളിലേക്ക് വന്നു.
വിജിലന്‍സുകാരെ കണ്ട് അവര്‍ ഭയപ്പെട്ടുവെങ്കിലും പിന്നീട് അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചു. ബെഡ്‌റൂമിലെ അലമാരകള്‍ മുഴുവന്‍ തുറപ്പിച്ചു. വസ്തുക്കളുടെ ആധാരങ്ങള്‍ എല്ലാം പരിശോധിച്ചു. കൂടാതെ വീട്ടിലുണ്ടായിരുന്ന മുഴുവന്‍ രേഖകളും തലനാരിഴ കീറി സംശയങ്ങള്‍ തീര്‍ത്ത്് വിജിലന്‍സ് പരിശോധിച്ചു. വീടിന്റെ നാലു വശത്തും വന്‍ പൊലീസ് കാവല്‍ എര്‍പ്പെടുത്തിയ ശേഷമായിരുന്നു പരിശോധന.