വിജയ് മല്ല്യയും ധനമന്ത്രിയും തമ്മില്‍ പാര്‍ലമെന്റില്‍ വെച്ച് നടന്ന കൂടിക്കാഴ്ച്ച 15 മിനുട്ട് നീണ്ടുനിന്നെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുറ്റവാളിയുമായി ചേര്‍ന്ന് ധനമന്ത്രി കൂട്ടുവഞ്ചന നടത്തിയതിന് തെളിവായി സിസിടിവി ദൃശ്യങ്ങളുണ്ടെന്നും പാര്‍ലമെന്റിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇടപാട് എന്തായിരുന്നെന്ന് വിശദീകരിക്കണം. മല്ല്യയെ തടയാന്‍ നോട്ടീസുണ്ടായിരുന്നു. വിലക്കിക്കൊണ്ടുള്ള നോട്ടീസ് മാറ്റം വരുത്തി അറിയിപ്പ് നോട്ടീസ് മാത്രമാക്കി. ആരാണ് അത് ചെയ്തത്? രണ്ട് ആളുകള്‍ക്ക് മാത്രമേ അത് ചെയ്യാനാകൂ. പ്രധാനമന്ത്രിയും ധനമന്ത്രിയുമാണ് ആ രണ്ടു പേരെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
Tags: vijay mallya