രാജി വച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡൽഹി: കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് വിജയൻ തോമസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ്സിലെന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ്സിനു പോലും അറിയില്ലെന്നും ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസ്സില്‍നിന്ന് പുറത്തുകടന്ന് ബിജെപിയില്‍ ചേരുമെന്നും വിജയൻ തോമസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മറ്റ് നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കഴിഞ്ഞ ദിവസമാണ് കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം കോൺഗ്രസ് വിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മത്സരിക്കണമെന്ന് വിജയൻ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പാർട്ടി അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് അദ്ദേഹം പാർട്ടി വിട്ടത്. കേരളത്തിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തമ്മിലടി രൂക്ഷമായി തുടരുന്നതിനിടെയാണ് വിജയൻ തോമസ് ബിജെപിയിൽ ചേർന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

സീറ്റുകിട്ടാത്തത് കൊണ്ടല്ല രാജിവെച്ചതെന്നും വിജയന്‍ തോമസ് ബിജെപിയിലേക്കുള്ള വരവിനെ കുറിച്ച് വിശദീകരിച്ചു. സിപിഎമ്മിനെതിരെയാണ് കേരളത്തിൽ കോൺഗ്രസ്സ് മത്സരിക്കുന്നതെങ്കിലും അവര്‍ ബിജെപിയെയാണ് പ്രധാന എതിരാളിയായി കാണുന്നത്. അത്ര ദയനീയമാണ് കോണ്‍ഗ്രസിലെ അവസ്ഥയെന്നും വിജയന്‍ തോമസ് പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് വിജയൻ തോമസ് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. നേമത്തു മത്സരിക്കാൻ പരിഗണിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം അംഗീകരിക്കപ്പെടാത്തതാണ് രാജിക്കു കാരണം. ഇതിനു പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ നിലപാട് പ്രഖ്യാപിക്കുമെന്ന് വിജയൻ തോമസ് വ്യക്തമാക്കിയിരുന്നു. എന്നാൽ നേതാക്കൾ ഇടപെട്ടതിനെ തുടർന്ന് വാർത്താസമ്മേളനം ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഡൽഹിയിലെത്തി ബി.ജെ.പി അംഗത്വമെടുത്തത്. നേമം സീറ്റ് വേണമെന്ന് വിജയന്‍ തോമസ് ആവശ്യപ്പെട്ടിരുന്നു. പരിഗണിക്കാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഇതിനുള്ള സാധ്യത മങ്ങി. ഇതേത്തുടർന്നായിരുന്നു രാജി.

Top