ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിൽ ചേര്‍ന്നു.ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് ജനവിധി തേടുന്നത്. ഗുസ്തി താരം ബജ്‌റംഗ് പുനിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനായും തെരഞ്ഞെടുത്തു. മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിംഗ് ഹൂഡയുടെ ഉള്‍പ്പെടെ പേരാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.
ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയോടൊപ്പമാണ് ഇരുവരും എത്തിയത്. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളും എത്തി. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമെന്ന് ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേര പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇരുവരെയും കോണ്‍ഗ്രസിന്‍റെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് മറ്റു നേതാക്കളും ഇരുവരെയും സ്വീകരിച്ചു. ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ ലാഡ്വ മണ്ഡലത്തില്‍ മേവാ സിങിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. ഹരിയാനയിലെ കോണ്‍ഗ്രസ് സ്‌റ്റേറ്റ് യൂണിറ്റ് ചീഫ് ഉദ്ധയ് ഭാന്‍ ഹൂഡല്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും.
ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇന്ന് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഹരിയാന പിസിസി അധ്യക്ഷന്‍ പവന്‍ ഖേര, ഹരിയാനയിലെ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ദീപക് ബാബറിയ എന്നിവര്‍ക്കൊപ്പമാണ് ഇരുവരും എഐസിസി ആസ്ഥാനത്ത് എത്തിയത്. അതേസമയം ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തില്‍ ഗുസ്തി താരങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം.