തിരുവനന്തപുരം:കഴിഞ്ഞദിവസം പിണറായി സർക്കാർ ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു വന്നിരുന്നു.എന്നാൽ, ഇതുതന്നെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്നതിന്റെ ഭാഗമാണെന്നും, നാട് സന്ദർശിക്കുന്ന വിവിഐപികൾക്ക് വേണ്ടിയാണ് ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങുന്നതെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു.മുഖ്യമന്ത്രി ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നുവെന്ന വാർത്ത ആദ്യം കൊടുത്തത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനായിരുന്നു. എന്നാൽ ഇത് ഏഷ്യാനെറ്റ് ചാനൽ ന്യൂസാണെന്ന മട്ടിൽ അവതാരകൻ വിനു.വി.ജോണിനെ ലാക്കാക്കി ട്രോളുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു.രണ്ടും രണ്ടുവാർത്താവിഭാഗമാണെന്നും അതിന് തങ്ങൾ മറുപടി പറയേണ്ട കാര്യമില്ലെന്നുമാണ് വിനു ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
തെറി പറഞ്ഞും അച്ഛന് വിളിച്ചും പേടിപ്പിക്കാമെന്ന് കരുതുന്ന സൈബർ സഖാക്കളേ, നിങ്ങൾക്ക് നല്ല നമസ്‌കാരം! നിങ്ങളുടെ വിരട്ടിൽ പണിനിർത്തി പോകാൻ വേറെ ആളെ അന്വേഷിക്കുക. വിമർശനങ്ങൾ പൂർണ്ണ മനസ്സോടെ സ്വീകരിക്കും. തെറ്റുകൾ തിരുത്തും. പക്ഷെ പേടിക്കില്ല, ഒരിക്കലും.”ഞാൻ പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസ്ചാനൽ വാർത്താ ബുള്ളറ്റിനുകളുടെ കാര്യമാണ്. (എനിക്ക് ഉത്തരം പറയേണ്ട ബാധ്യത ചാനലിൽ വരുന്ന വാർത്തയ്ക്ക് മാത്രം’
‘അസത്യ പ്രചാരകരോട് ഒരു വാക്ക് – മുഖ്യമന്ത്രിക്കായി ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നു എന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് കൊടുത്തിട്ടില്ല. വാർത്ത തെറ്റെന്ന് പിണറായി പറഞ്ഞതുകൊടുത്തിട്ടുമുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വധം തുടരട്ടെ!’…അസത്യ പ്രചാരകരോട് ഒരു വാക്ക് – മുഖ്യമന്ത്രിക്കായി ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നു എന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് കൊടുത്തിട്ടില്ല. വാർത്ത തെറ്റെന്ന് പിണറായി പറഞ്ഞതുകൊടുത്തിട്ടുമുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് വധം തുടരട്ടെ!