സംഘി സുഹൃത്തുക്കളെ..ഒരൊറ്റ കാര്യമേ നിങ്ങൾ ശ്രദ്ധിക്കേണ്ടൂ..ഏഷ്യാനെറ്റിനെ കുറിച്ചും, ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടർ കെ. മാധവനേക്കുറിച്ചുമുള്ള ഭാസുരേന്ദ്ര ബാബുവിന്റെ കുറിപ്പ് വൈറലാകുന്നു

കൊച്ചി:പ്രമുഖ മാധ്യമമായ ഏഷ്യാനെറ്റിനെ കുറിച്ചും, ഏഷ്യാനെറ്റ് മാനേജിങ് ഡയറക്ടർ കെ. മാധവനേയും കുറിച്ചുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…

കഴിഞ്ഞ ദിവസം വളരെ കൗതുകകരമായ ഒരു whatsup പോസ്റ്റ്‌ ഫോണിൽ വന്നു. സംഘി കേന്ദ്രങ്ങളിൽ ചുറ്റി കറങ്ങിയാണ് ലവന്റെ വരവ്. മീഡിയ ആയത് കൊണ്ട് തന്നെ ഒന്ന് ഇരുത്തി വായിച്ചു. ഏഷ്യാനെറ്റ്‌ ന്യൂസ് ബി ജെ പിക്ക് വഴങ്ങി പ്രവർത്തിക്കാത്തതിന്റെ കാരണം വിവരിച്ചു കൊണ്ടുള്ളതായിരുന്നു ആ പോസ്റ്റ്‌. കെ മാധവൻ എന്ന ‘ അന്താരാഷ്ട്ര ഭീകരൻ ” കമ്പനിയുടെ മുതലാളി രാജീവ്‌ ചന്ദ്രശേഖറിനെ കാരാഗൃഹത്തിൽ അടച്ചു ചാനലിനെ നിയന്ത്രിക്കുന്നു- ഇതായിരുന്നു കണ്ടെത്തൽ. മാധവനെ എന്നിക്ക് വലിയ പരിചയം ഇല്ല. പക്ഷെ അദ്ദേഹത്തെ നന്നായി അറിയുന്നവരിൽ നിന്ന് സാമാന്യ ബോധ്യം ലഭിച്ചിട്ടുണ്ട്.

Also Read-കേട്ടാൽ അറക്കുന്ന തെറി !..സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്നും എം.എൽ.എ.രാജി വെക്കണമെന്നും ഡിവൈഎഫ്ഐ 
പ്രസ്തുത പോസ്റ്റ്‌ നന്നായി വായിച്ചപ്പോൾ ഒരു കാര്യം ബോധ്യപ്പെട്ടു. സംഘി നുണ ഫാക്ടറിയിൽ മെയ്ഡ് ഇൻ ഇന്ത്യ പ്രകാരം നിർമ്മിച്ചെടുത്ത സ്വയമ്പൻ പ്രബന്ധം ആണ് ഇത്. പിന്നെ ചില്ലറ സ്ഥാപിത താല്പര്യക്കാരും സംഭാവന ചെയ്തിട്ടുണ്ട്. ഏതൊരു നുണയും പാവങ്ങൾക്ക് പഥ്യമാകണമെങ്കിൽ അല്പം ചരിത്രം, കുറച്ചു പരിചിത മുഖങ്ങൾ എന്നിവക്ക് പുറമെ ദാവൂദ് ഇബ്രാഹിമിനെ കൂടി സ്റ്റാർ കാസ്റ്റിൽ പെടുത്തണം. ഒരു ഗുമ്മ് കിട്ടാൻ ക്രിസ്ത്യൻ കണക്ട് കൂടി കൊടുത്താൽ ഗംഭീരം.
സംഘി നിർമാണങ്ങൾക്ക് ഒരു പ്രശനം ഉണ്ട്. വിവരമുള്ളവന്റെ കയ്യിൽ കിട്ടിയാൽ അത് പപ്പടം പൊടിയുന്നത് പോലെ പൊളിയും. ചരിത്രത്തിലും വസ്തുതകളിലും ചേർത്തിട്ടുള്ള പാഷാണം സിമന്റിന്റെ ഈടു നല്കില്ലല്ലോ !

ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ( ANNPL) ഓഹരി ആരുടെ പക്കലുണ്ട്, അതിന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾ ആര് എന്നൊക്കെ അറിയാൻ അമ്പതോ നൂറോ രൂപ മുടക്കി കമ്പനി രജിസ്ട്രാർക്ക് ഒരു അപേക്ഷ കൊടുത്താൽ മതി. പിന്നെ കമ്പനി കാര്യങ്ങളും ചാനൽ കാര്യങ്ങളും പൂർണമായും കേന്ദ്രത്തിന്റെ അധികാരത്തിൽ പെടുന്നവയാണ്. ഒരൊറ്റ ഫോൺ വിളിയിൽ തീരുന്ന കാര്യം. ഏഷ്യാനെറ്റ്‌ ന്യൂസ് ഓഹരിയുടെ 99 ശതമാനവും രാജീവ്‌ ചന്ദ്രശേഖരന്റെ പക്കലാണ്. പിന്നെ എന്തുകൊണ്ട് മൂപ്പർ മാധവന്റെ തടവിലായി? സത്യം ഇതാണ്. അയാൾ പയർ മണി പോലെ നടക്കുന്നുണ്ട്. ഏതെങ്കിലും സംഘി ഊളകളെ പോലെ പാഷാണം വിറ്റാൽ ചാനൽ ഓടില്ലന്ന് രാജീവിന് നന്നായി അറിയാം. അതു കൊണ്ട് തനിക്ക് താല്പര്യമുള്ള ബോയ്‌സിനേയും ഗേൾസിനെയും ക്രീസിൽ ഇറക്കി മൂപ്പർ കളിച്ചു കൊണ്ടിരിക്കുന്നു ! നമ്മുക്ക് അനുകൂലിക്കാം എതിർക്കാം.. എന്നാൽ നല്ലൊരു കച്ചവടമാണ് രാജീവിന് ചാനൽ. വികാരം കാട്ടി കച്ചവടം പൂട്ടിക്കെട്ടാൻ മാത്രം വിഡ്ഢിയല്ല അയാളെന്നു അർഥം .

ALSO READവി.ഡി സതീശന്റെ അയര്‍ലണ്ട് സന്ദര്‍ശനം കള്ളപ്പണം വെളുപ്പിക്കാനോ? ബിസിനസ് ഡീല്‍ നടത്താനോ? സഹവസിച്ചത് ക്രിമിനല്‍ കേസില്‍ പ്രതികള്‍ക്കൊപ്പം

കേവലം ബാങ്ക് ഉദ്യാഗസ്ഥനായ മാധവൻ വലിയ ആളായതാണ് മറ്റൊരു പ്രശനം. ഇത്തരം വിജയഗാഥകളുടെ ലോകമാണ് ഇന്നത്തേത് എന്ന് സന്ഘികൾക്ക് അറിയാത്ത കാര്യമല്ല. അഴിമതി ട്വിസ്റ്റ്‌ കൊണ്ട് വരണമെങ്കിൽ അങ്ങനെ ഒരു മസാല ചേർക്കണം. ചായ വിറ്റ് നടന്ന ആൾക്ക് പ്രധാനമന്ത്രിയാകാം. കമ്പ്യൂട്ടർ എൻജിനിയർ മാത്രം ആയിരുന്ന രാജീവിന് രണ്ടായിരം കോടിയുടെ ആസ്തിയുള്ള സംരംഭകൻ ആകാം.. പക്ഷെ ‘കേവല’ ബാങ്ക് ഉദ്യോഗസ്ഥന് സംരഭകനോ പ്രൊഫഷണലോ ആകാൻ പാടില്ല. ബെസ്റ്റ് കണ്ണാ ബെസ്റ്റ്.

വാരി വിതറിയ കളവുകൾ നോക്കണേ… ദുബായിൽ താര നിശ നടത്തി പണം വെട്ടിച്ചു എന്നതാണ് മുഖ്യ ആരോപണം. മാധവൻ ബുദ്ധികൂർമ്മതയുള്ള സംരഭകൻ ആണ്. നല്ലൊരു ടെലിവിഷൻ പ്രൊഫഷണൽ ആണ്. താർ നിശയിൽ കൈ വെക്കാനുള്ള മൗഢ്യമൊന്നും അയാൾ കാണിക്കില്ല. പിന്നെ സ്റ്റാർ ഇന്ത്യ ( നിലവിൽ ഡിസ്‌നി സ്റ്റാർ ) നടത്തുന്ന പരിപാടികൾക്ക് എത്ര തലത്തിൽ ഓഡിറ്റിങും മറ്റു നിയന്ത്രണങ്ങളും ഉണ്ടെന്ന് അല്പം വിവരം ഉള്ളവർക്ക് മനസ്സിലാകും. ദുബായ് വന്നത് കൊണ്ടാകാം ദാവൂദിനെ പിടിച്ചിട്ടത്. ഒരു പാകിസ്ഥാൻ – അധോലോക കണക്ഷൻ ഇല്ലാതെ സംഘി കഥകൾക്ക് ഒരു ഗുമ്മുണ്ടാവില്ലല്ലോ !

എന്നാൽ ഇവർ മറന്നു പോയ ഒരു കാര്യമുണ്ട്. ഓരോ ചാനലിനും രജിസ്ട്രേഷൻ പുതുക്കുമ്പോൾ അതിന് നേതൃത്വo നൽകുന്നവരുടെ അടിവേര് കൂടി ഇന്റലിജൻസ് ബ്യുറോ പരിശോധിക്കും. Home ministry ക്ലീറൻസ് എന്നൊരു സംഗതി ഉണ്ട്. ഒരു കേസ് വന്നപ്പോൾ sun tv ഉടമ മാരന് വിലക്ക് വീണത് ഓർമ്മയുണ്ടല്ലോ. സുപ്രീം കോടതിയിൽ പോയാണ് മാരൻ കടന്നു കൂടിയത്. മാധവൻ -സിന്ധു സൂര്യകുമാർ -രഘുവംശ അച്ചു തണ്ട് ! ഡിസ്‌നി ഇന്ത്യയുടെ സി ഇ ഒ ആയ മാധവന് ഇവിടുത്തെ അച്ചാപിച്ച വാർത്തകൾ എങ്ങനെ പോകണം എന്ന് തീരുമാനിക്കാൻ അച്ചുതണ്ട് ഉണ്ടാക്കാൻ പിരാന്ത് ഇല്ലന്ന് അദ്ദേഹത്തെ അറിയാവുന്നവർക്ക് നന്നായി അറിയാം. ഫ്രാങ്ക്, ടാണ്ടം… റെജി മേനോൻ.. എന്നിങ്ങനെ വേറെയും കഥാപാത്രങ്ങൾ മാധവകഥനത്തിൽ മിന്നി മറയുന്നുണ്ട്. ഇവരെയൊക്കെ എനിക്കും അറിയാം. വലിയ ഗവേഷണം നടത്തി എന്ന് ബോധ്യപ്പെടുത്താനുള്ള ഒരു പൊടിക്കൈയുടെ ഭാഗമായാണ് ഇവരെ ഈ കഥയിൽ പെടുത്തിയത്.

അവസാനത്തെ ആണ്.. കൊല മാസ്. മകളുടെ ക്രിസ്ത്യൻ അമ്മായി അച്ഛൻ, മനോരമ ഡയറക്ടർ…. ! എന്റെ സംഘി നുണ നിർമാതാക്കളേ .. നമിച്ചു. മനോരമയുടെ ഡയറക്ടർമാർ ആരാണെന്ന് പോലും അറിയാതെ ആണോ ഈ കളിക്ക് ഇറങ്ങിയത്. ചെറിയൊരു ഉപദേശം.. പിള്ളേര് അവരുടെ ജീവിതം നയിക്കട്ടെ. നിങ്ങൾക്കും കുട്ടികൾ ഉണ്ടല്ലോ. അവരെയൊന്നും ഇത്തരം മുൻസിപ്പൽ ചവർ ഫാക്ടറിയിലേക്ക് വലിച്ചിഴക്കരുത്… പ്ലീസ്. പിന്നെ കൊടുത്തത് കൊല്ലത്ത് കിട്ടുകയും ചെയ്യും. സംഘി സുഹൃത്തുക്കളെ.. ഒരൊറ്റ കാര്യമേ നിങ്ങൾ ശ്രദ്ധിക്കേണ്ടൂ. ഏഷ്യാനെറ്റ്‌ ന്യൂസ് രാജീവ്‌ ചന്ദ്രശേഖരന്റെ പൂർണ ഉടമസ്ഥതയിൽ ഉള്ളതാണ്. അദ്ദേഹം ബിജെപി നേതാവും എം പി യുമാണ്. നിങ്ങളുടെ പരാതിക്ക് ഒരു നിമിഷം കൊണ്ട് പരിഹാരം ഉണ്ടാക്കാൻ പറ്റും. വഴങ്ങുന്നില്ലെങ്കിൽ അമിത് ഷായോട് പറ..

Top