വിനു വി ജോൺ ബിജെപി സ്ഥാനാര്‍ത്ഥിയാകും

കൊച്ചി:വിനു വി ജോൺ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോർട്ടുകൾ. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍ വിനു വി ജോണിന് മേല്‍ സമ്മര്‍ദ്ദം ഉയരുന്നു എന്നാണ് റിപ്പോർട്ടുകൾ .ക്രൈസ്തവ നേത്യത്വവുമായിട്ടുള്ള ബന്ധമുല്ല വിനുവിനെ മത്സരിപ്പിച്ചാൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു ..ബി ജെ പിയെപ്പോലെ തന്നെ , യുഡിഎഫ് നേത്യത്വവും വിനുവിന്റെ മനസറിയാന്‍ മത്സരിക്കുന്നു എന്നും റിപ്പോർട്ട് ഉണ്ട് .എന്നാൽ യുഡി എഫ് അത്തരം ഒരു നീക്കം ചെയ്യില്ല എന്ന വിലയിരുത്തലാണ് ചില കോൺഗ്രസ് നേതാക്കൾ പറയുന്നത് .കോൺഗ്രസിൽ തന്നെ സ്ഥാനാർത്ഥഹികളുടെ ഐടി ഉള്ളപ്പോൾ യു.ഡി.എഫ് വിരോധി എന്ന മുദ്രയുള്ള വിനുവിനെ ഒരിക്കലും യു.ഡിഎഫ് മുന്നണി സ്ഥാനാര്ത്ഹിയാക്കാൻ സാധ്യതയില്ല . വിവധ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ചര്‍ച്ച നടത്തി പൊതുജനങ്ങള്‍ക്കിടയില്‍ വിനുവിന് നല്ല സ്വീകാര്യത വന്നിട്ടുള്ളതായാണ് ബി ജെ പി കേന്ദ്രങ്ങള്‍ കണക്ക് കൂട്ടുന്നത്. ഈ സാഹചര്യത്തില്‍ വിനുവിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചാല്‍ ഗുണം കിട്ടുമെന്നാണ് കണക്ക് കൂട്ടല്‍. ഇത് സംബന്ധിച്ച് ബി ജെ പി നേത്യത്വം വിനുവുമായി സംസാരിച്ച് കഴിഞ്ഞു. ബി ജെ പി എം പിയും ഏഷ്യാനെറ്റ് എം ഡിയുമായ രാജീവ് ചന്ദ്രശേഖരാണ് ഇതിന് വേണ്ടി ചരട് വലിക്കുന്നത്.vinu v john -s

രാജീവ് ചന്ദ്രശേഖറുമായി അടുത്ത ബന്ധമാണ് വിനുവിനുള്ളത്. മദ്ധ്യകേരളത്തിലെ ക്രൈസ്തവ നേത്യത്വവുമായി പ്രത്യേകിച്ച് ഓര്‍ത്തോഡോ്‌സ് സഭയുമായുള്ള വിനുവിന്റെ ബന്ധം ബി ജെ പിയെ വിനുവിന്റെ കാര്യത്തില്‍ അനുകൂലമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടമാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കേരളത്തില്‍ കാഴ്ച്ച വയ്കണമെന്ന അമിത്ഷായുടെ നിര്‍ദ്ദേശവും, ഇതിനായി ബി ജെ പി തയ്യാറാകുന്ന പ്രധാനികളുടെ ലിസ്റ്റിലും വിനു ഇടം പിടിച്ചിരിക്കുകയാണ്. വിനുവിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സി പി എം വിരുദ്ധരുടെ വോട്ട് നേടാനാകുമെന്ന കണക്ക് കൂട്ടലിനൊപ്പം സഭകളുടെ പിന്തുണയും ബി ജെ പി പ്രതീക്ഷിക്കുന്നു. രാജീവ് ചന്ദ്രശേഖര്‍ വഴി വിനുവിനെ പാളയത്തിലെത്തിക്കാമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.ഇത് മണത്തറിഞ്ഞ് യുഡിഎഫ് നേത്യത്വവും വിനുവിനെ സമീപിച്ചിരിക്കുകയാണ്.ഇതിനായി ചിലസഭാ വക്താക്കളെ നേത്യത്വം ചുമതലപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ വിനുവിന് ബിജെപിയോടാണ് താല്‍പ്പര്യമെന്നും പറയപ്പെടുന്നു.

Top