കഷണ്ടി മറക്കാന്‍ വിവാഹവേദിയിലെത്തിയത് വ്യാജ മുടി വെച്ച്; പ്രതിശ്രുത വരനെ മര്‍ദിച്ച് വധുവിന്റെ ബന്ധുക്കള്‍

പട്‌ന: കഷണ്ടി മറക്കാന്‍ വ്യാജ മുടി വെച്ച് യുവതിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ച പ്രതിശ്രുതവരന് മര്‍ദനം. മുടി വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വിവാഹത്തിനെത്തിയ ബന്ധുക്കള്‍ വരനെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ബീഹാറിലെ ബൗര എന്ന ഗ്രാമത്തില്‍ നിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മുടിയില്ലെന്നും കഷണ്ടിയാണെന്നുമുള്ള സത്യം മറച്ച് വെച്ച് വിവാഹം ചെയ്യാനെത്തിയതിനെ ചോദ്യം ചെയ്തതായിരുന്നു. പിന്നീട് സംഘം ചേര്‍ന്നുള്ള മര്‍ദനത്തില്‍ കലാശിച്ചത്. ഇത് വരന്റെ രണ്ടാം വിവാഹമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top