വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി ;സഹോദരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു ;തട്ടിപ്പ് നടത്തിയത് പ്രതിമാസം അറുപതിനായിരം രൂപ ശമ്പളം കിട്ടുന്ന ജോലി വാഗ്ദാനം ചെയ്ത്

സ്വന്തം ലേഖകൻ

തലശ്ശേരി: ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സഹോദരങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് സ്വദേശിയായ റിതിന്റെ പരാതിയിലാണ് കോയമ്പത്തൂർ ഗണപതി തെരുവിലെ രംഗസ്വാമിയുടെ മക്കളായ ഉദയശങ്കർ (35), പ്രദീപ് ശങ്കർ (32) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവർ റിതിന് സിംഗപ്പൂരിലേക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ഇവർക്കെതിരെയാണ് വിശ്വാസ വഞ്ചനക്കുറ്റത്തിന് കേസെടുത്തത്.

സിംഗപ്പൂരിൽ റിഗ്ഗിലേക്ക് പ്രതിമാസം 60,000 രൂപ ശമ്പളം കിട്ടുന്ന ജോലി നൽകാമെന്നുപറഞ്ഞ് രണ്ടുലക്ഷം രൂപയാണ് 2019ൽ ഇരുവരും റിതിനിൽനിന്ന് കൈപ്പറ്റിയത്. നവ മാധ്യമങ്ങളിലൂടെയായിരുന്നു തട്ടിപ്പ് നടത്തിയത്.

കോയമ്പത്തൂരിൽ ഹാഡ്‌കോ ഇന്റർനാഷനൽ മാനേജ്‌മെന്റ് സർവിസ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിൽ നേരിട്ടെത്തി 50,000 രൂപയും പിന്നീട് അക്കൗണ്ട് വഴി ഒന്നര ലക്ഷം രൂപയുമാണ് റിതിൻ കൈമാറിയത്.

പ്രദീപിനും ഉദയശങ്കറിനും പുറമെ ഓഫിസിൽ ഓപറേറ്റിങ് മാനേജരായി ജോലി ചെയ്തിരുന്ന യമുന ദേവിയും കേസിൽ പ്രതിയാണ്. സമാന തട്ടിപ്പിനിരയായവരുടെ പരാതികളിൽ തൃശൂരിലെ മാള, വളപട്ടണം സ്റ്റേഷനുകളിൽ ഉദയശങ്കറിന്റെയും പ്രദീപ് ശങ്കറിന്റെയും പേരിൽ കേസുണ്ട്.

തൃശൂർ കേസിൽ അറസ്റ്റിലായ ഇരുവരും ഇപ്പോൾ ജയിലിലാണുള്ളത്. എടക്കാട് കേസിലും ഇവരെ ജയിലിലെത്തി അറസ്റ്റ് ചെയ്യുമെന്ന് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേ
ത്ത് അറിയിച്ചു.

Top